( മര്‍യം ) 19 : 67

أَوَلَا يَذْكُرُ الْإِنْسَانُ أَنَّا خَلَقْنَاهُ مِنْ قَبْلُ وَلَمْ يَكُ شَيْئًا

മനുഷ്യന്‍ ഓര്‍മ്മിക്കുന്നില്ലെയോ? നിശ്ചയം, മുമ്പ് അവന്‍ ഒന്നുമല്ലാത്ത അവ സ്ഥയില്‍നിന്ന് നാമാണ് അവനെ സൃഷ്ടിച്ചത് എന്ന്.

വിശ്വാസി എല്ലായ്പ്പോഴും, പ്രത്യേകിച്ച് തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമത്തില്‍ 'ഞങ്ങളെ ഒരു ആത്മാവില്‍ നിന്നും പുരുഷന്‍റെയും സ്ത്രീയുടെയും മിശ്രിതമായ ബീ ജം കൊണ്ട് സൃഷ്ടിച്ച ഒരുവന്‍ പരിശുദ്ധനാണ്' എന്ന് നാഥനെ ആത്മാവുകൊണ്ട് വാഴ് ത്തുന്നതാണ്. 6: 38; 16: 89 വിശദീകരണം നോക്കുക.