فَتَلَقَّىٰ آدَمُ مِنْ رَبِّهِ كَلِمَاتٍ فَتَابَ عَلَيْهِ ۚ إِنَّهُ هُوَ التَّوَّابُ الرَّحِيمُ
അപ്പോള്‍ ആദമിന് തന്‍റെ നാഥനില്‍ നിന്ന് ചില വചനങ്ങള്‍ ഇട്ടുകൊടുക്കപ്പെട്ടു, അങ്ങനെ ആദമിന്‍റെമേല്‍ അവന്‍ മടങ്ങി, നിശ്ചയം അവന്‍ ഏറെ പശ്ചാത്താപം സ്വീകരിക്കുന്ന കാരുണ്യവാനാകുന്നു.
തന്‍റെ തെറ്റ് തിരിച്ചറിഞ്ഞ ആദമിന് നാവുകൊണ്ട് ദുഃഖം പ്രകടിപ്പിക്കാന്‍ കഴിയാ തെ മനോവേദന അനുഭവപ്പെട്ടപ്പോള്‍ ഹൃദയങ്ങളുടെ അവസ്ഥ അറിയുന്ന നാഥന്‍: ഞ ങ്ങളുടെ നാഥാ! ഞങ്ങള്‍ ഞങ്ങളുടെ ആത്മാവിനോട് അക്രമം കാണിച്ചിരിക്കുന്നു, നീ ഞങ്ങള്‍ക്ക് പൊറുത്ത് തന്നിട്ടില്ലെങ്കില്‍, ഞങ്ങളുടെമേല്‍ നിന്‍റെ കാരുണ്യം വര്‍ഷിച്ചിട്ടില്ലെങ്കില്‍ നി ശ്ചയം ഞങ്ങള്‍ നഷ്ടപ്പെട്ടവരില്‍ പെട്ടുപോകുന്നതാണ് എന്ന 7: 23-ാം സൂക്തം ഇട്ടുകൊടുത്തു. അപ്രകാരം പ്രാര്‍ത്ഥിച്ച ആദമിനെ തന്‍റെ നാഥന്‍ തെരഞ്ഞെടുക്കുകയും അവന്‍റെ പശ്ചാത്താപം സ്വീകരിക്കുകയും സന്മാര്‍ഗത്തിലാക്കുകയും ചെയ്തു എന്ന് 20: 122 ല്‍ പറഞ്ഞിട്ടുണ്ട്.