( ത്വാഹാ ) 20 : 105

وَيَسْأَلُونَكَ عَنِ الْجِبَالِ فَقُلْ يَنْسِفُهَا رَبِّي نَسْفًا

പര്‍വ്വതങ്ങളെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുകയും ചെയ്യുന്നുവല്ലോ, അ പ്പോള്‍ നീ പറയുക: എന്‍റെ നാഥന്‍ അതിനെ പൊടിപടലമാക്കി മാറ്റുന്നതാണ്.

27: 88 ല്‍, നീ പര്‍വ്വതങ്ങളെ ഉറച്ച് നില്‍ക്കുന്നതായി കണക്കുകൂട്ടുന്നു, അന്നേദി നം അത് മേഘങ്ങള്‍ ചലിക്കുന്നത് പോലെ ചലിക്കുന്നതാണ്, എല്ലാകാര്യങ്ങളും ഉത് പാദിപ്പിച്ച അല്ലാഹുതന്നെയാണ് അതും ഉത്പാദിപ്പിക്കുന്നത് എന്നും; 101: 4-5 ല്‍, മനുഷ്യ ര്‍ അന്ന് പാറിപ്പറക്കുന്ന പാറ്റകള്‍ പോലെയും പര്‍വ്വതങ്ങള്‍ അന്ന് കടഞ്ഞെടുത്ത കമ്പി ളിരോമം പോലെയും ആകുമെന്നും പറഞ്ഞിട്ടുണ്ട്. 18: 8; 84: 1-5 വിശദീകരണം നോക്കുക.