( അന്നംല് ) 27 : 88
وَتَرَى الْجِبَالَ تَحْسَبُهَا جَامِدَةً وَهِيَ تَمُرُّ مَرَّ السَّحَابِ ۚ صُنْعَ اللَّهِ الَّذِي أَتْقَنَ كُلَّ شَيْءٍ ۚ إِنَّهُ خَبِيرٌ بِمَا تَفْعَلُونَ
നീ പര്‍വ്വതങ്ങളെ കാണുന്നു, അവ ഉറച്ചുനില്‍ക്കുന്നതാണെന്ന് കണക്കു കൂട്ടുകയും ചെയ്യുന്നു, അന്ന് അവ മേഘങ്ങള്‍ സഞ്ചരിക്കുന്നതുപോലെ സഞ്ച രിക്കുന്നതുമാണ്, എല്ലാഓരോ കാര്യവും കുറ്റമറ്റതാക്കിത്തീര്ക്കുന്നവനായ അല്ലാഹുവിന്റെ നിര്‍മ്മിതി തന്നെയാണ് അത്, നിശ്ചയം അവന് നിങ്ങള്‍ പ്രവ ര്ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വലയം ചെയ്തവനാകുന്നു.
ഭൂമിയുടെ മേല്‍ ആണിയായി നാട്ടിയിട്ടുള്ള പര്‍വ്വതങ്ങള്‍ 'സ്വൂര്‍' എന്ന കാഹള ത്തില്‍ ഊതപ്പെടുന്ന നാളില്‍ മേഘങ്ങളെപ്പോലെ പാറിപ്പറക്കുന്നതാണ് എന്നാണ് സൂ ക്തത്തില്‍ പറയുന്നത്. 20: 105-107; 21: 30-31, 104; 70: 8-9 വിശദീകരണം നോക്കുക.