وَأَنَّكَ لَا تَظْمَأُ فِيهَا وَلَا تَضْحَىٰ
നിശ്ചയം നിനക്ക് അവിടെ ദാഹമോ സൂര്യതാപമോ അനുഭവപ്പെടുകയുമില്ല.
സ്വര്‍ഗ്ഗത്തിലുള്ള അവസ്ഥയാണ് സൂക്തങ്ങളില്‍ പരാമര്‍ശിക്കുന്നത്. സ്വര്‍ഗ്ഗീയ അവസ്ഥ അനുഭവിച്ചുകൊണ്ട് കഴിഞ്ഞുകൂടുകയായിരുന്ന ആദം ദമ്പതികള്‍ക്ക് അവിടെ നഗ്നതയോ വിശപ്പോ ദാഹമോ ദുഃഖമോ നിരാശയോ ഒന്നും തന്നെ അനുഭവപ്പെട്ടിരുന്നി ല്ല. 76: 13 ല്‍, അവര്‍ സ്വര്‍ഗത്തില്‍ അലങ്കരിച്ച ചാരുമഞ്ചങ്ങളില്‍ പരസ്പരം അഭിമുഖമായി ചാരിയിരുന്ന് സല്ലപിക്കുന്നതാണ്, അവിടെ അവര്‍ സൂര്യനോ മഞ്ഞോ കാണുകയില്ല എ ന്നും; 76: 21 ല്‍, അവര്‍ക്ക് അവിടെ സ്വര്‍ണക്കസവുകളോടുകൂടിയ നേര്‍ത്ത പട്ടുകളും പ ച്ചപ്പട്ടാടകളും അടങ്ങിയ മേത്തരം വസ്ത്രങ്ങള്‍ ഉണ്ടായിരിക്കും; വെള്ള സ്വര്‍ണത്താലു ള്ള വളകള്‍ അണിയിക്കപ്പെടുകയും ചെയ്യും, അവരെ അവരുടെ നാഥന്‍ പരിശുദ്ധമായ പാനീയങ്ങള്‍ കുടിപ്പിക്കുന്നതുമാണ് എന്നും പറഞ്ഞിട്ടുണ്ട്.