(ത്വാഹാ) 20 : 51
قَالَ فَمَا بَالُ الْقُرُونِ الْأُولَىٰ
അവന് ചോദിച്ചു: അപ്പോള്‍ പൂര്വ്വികതലമുറകളുടെ കാര്യമോ?
യാതൊരു മറുചോദ്യത്തിനും പ്രസക്തിയില്ലാത്തവിധം സ്രഷ്ടാവിനെക്കുറിച്ച് സമര്‍പ്പിക്കപ്പെട്ടാല്‍ എക്കാലത്തുമുള്ള ജീവിതലക്ഷ്യം മറന്നവരും നശിപ്പി ക്കപ്പെടാന്‍ അര്ഹരുമായവരുമായ കപടവിശ്വാസികളുടെ ചോദ്യമാണ് ഇത്. അദ്ദിക്റില്‍ നിന്ന് പൂര്‍ണ്ണമായി അകന്നുപോയ ഇന്നത്തെ ഫുജ്ജാറുകളോട്, അദ്ദിക്ര്‍ കൂടാതെ ഒരാളും വിശ്വാസിയാവുകയോ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയോ ഇല്ലെന്നും അവരാണ് നരകത്തിലെ വിറകുകളാ യിത്തീരുക എ ന്നും ഉണര്‍ത്തിയാല്‍ അവരും ഇതുപോലെയുള്ള ചോദ്യം ആവര്‍ത്തിക്കുന്നതായി കാണാം. 8: 22; 9: 123-125; 13: 7; 17: 84, 105 വിശദീകരണം നോക്കുക.