يَا أَيُّهَا الَّذِينَ آمَنُوا قَاتِلُوا الَّذِينَ يَلُونَكُمْ مِنَ الْكُفَّارِ وَلْيَجِدُوا فِيكُمْ غِلْظَةً ۚ وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ
ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങളുടെ ഇടയില്‍ നിന്ന് കുഫ്ഫാറുകളായി ത്തീര്ന്നിട്ടുള്ളവരെ നിങ്ങള്‍ വധിക്കുക, അവര്‍ നിങ്ങളില്‍ കാര്‍ക്കശ്യം കണ്ടെ ത്തുകയും ചെയ്യട്ടെ! നിശ്ചയം അല്ലാഹു സൂക്ഷ്മാലുക്കളുടെ കൂടെയാണ് എ ന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുകയും ചെയ്യുക.
ഈ സൂക്തത്തില്‍ പറഞ്ഞ കുഫ്ഫാറുകളില്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാ ത്ത, എഴുത്തും വായനയും അറിയുന്ന എല്ലാ ഫുജ്ജാറുകളും ഉള്‍പ്പെടുന്നതാണ്. 9: 67-68 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിന്റെ 40 പേരുകളും മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരും നാഥനെ വിസ്മരിച്ചതിനാല്‍ നാഥനാല്‍ വിസ്മരിക്കപ്പെട്ടവരും നാഥന്റെ കോപത്തിനും ശാപത്തിനും വിധേയരായവരും നന്മ വിരോധിക്കുന്നവരും തിന്മ കല്പിക്കുന്നവരും നരകക്കുണ്ഠം വാഗ്ദത്തം ചെയ്യപ്പെട്ടവരുമാണ് അവര്‍. ലക്ഷ്യബോധമില്ലാത്ത പ്രജ്ഞയറ്റ ഇക്കൂട്ടര്‍ ആത്മാവിനും പരലോകത്തിനും പ്രാധാന്യം കൊടുക്കാത്തവരും ദേഹേച്ഛക്കും ഐഹിക ജീവിതത്തിനും പ്രാധാന്യം കൊടുക്കുന്നവരുമാണ്. ഈ സൂക്തത്തിന്റെ കല്പന നടപ്പില്‍ വരുത്തുക വിശ്വാസികളുടെ ഒരു സംഘമുള്ളപ്പോള്‍ മാത്രമാണ്. ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ ഒറ്റപ്പെട്ട വിശ്വാസി 6: 89-90 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളിലേക്ക് അദ്ദിക്ര്‍ എത്തിച്ചുകൊടുക്കുന്നതിന് സര്‍വ്വപ്രധാനം നല്‍കുന്നതാണ്. 'മുഹമ്മദ് നാഥന്റെ പ്രവാചകനാകുന്നു, അവനോടൊപ്പമുള്ളവര്‍ കുഫ്ഫാറുകളോട് കാര്‍ ക്കശ്യത്തിലും അവര്‍ പരസ്പരം കാരുണ്യത്തിലും വര്‍ത്തിക്കുന്നവരാണ്" എന്ന് 48: 29 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ജൈന-ബുദ്ധ-ഹൈന്ദവ-ജൂത-ക്രൈസ്തവ ജനതയില്‍ പെട്ടവരാണ് നാഥനോടും പ്രവാചകനോടും അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകളെക്കാള് അടുപ്പമുള്ളവര്‍. അതുകൊണ്ടാണ് അവര്‍ ഈ ഫുജ്ജാറുകളോട് കാര്‍ക്കശ്യത്തില്‍ പെരുമാറുന്നത്. കെട്ട ജനതയായ ഇക്കൂട്ടര്‍ തന്നെയാണ് 8: 22 ല്‍ വിവരിച്ച പ്രകാരം നാഥന്റെ അടുക്കല്‍ ഏറ്റവും ദുഷ്ടജീവികള്‍. ഈ സൂക്തത്തിന്റെയും 4: 91; 5: 33; 9: 5; 33: 60-61 സൂക്തങ്ങളുടെയും കല്പന പ്രകാരം വധിക്കപ്പെടാനുള്ളവരും ഇവര്‍ തന്നെയാണ്. എന്നാല്‍ അത് നടപ്പിലാവുക ഈസാ രണ്ടാമത് വന്നതിന് ശേഷം മാത്രമാണ്. 1: 7; 2: 254; 4: 140 വിശദീകരണം നോക്കുക.