(ത്വാഹാ) 20 : 8
اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ لَهُ الْأَسْمَاءُ الْحُسْنَىٰ

അല്ലാഹു, അവനല്ലാതെ മറ്റൊരു ഇലാഹുമില്ലതന്നെ; നല്ലതായ എല്ലാ പേരുകളും അവനുള്ളതാകുന്നു. 

'നല്ലതായ എല്ലാ പേരുകളും' എന്നതുകൊണ്ടുള്ള വിവക്ഷ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിന്‍റെ പേരുകളാണ്. 59: 24 ല്‍, അവന്‍ അല്ലാഹുവാണ്, സ്രഷ്ടാവ്, പടച്ചവന്‍, രൂപപ്പെടുത്തിയവന്‍, അവനുള്ളതാണ് ഏറ്റവും നല്ല നാമങ്ങളെല്ലാം; ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാഒന്നും അവനെ വാഴ്ത്തിക്കൊണ്ടിരിക്കുന്നു, അവന്‍ അജയ്യനായ യുക്തിജ്ഞാനിയുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 16: 2; 17: 110 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!