( ത്വാഹാ ) 20 : 7
وَإِنْ تَجْهَرْ بِالْقَوْلِ فَإِنَّهُ يَعْلَمُ السِّرَّ وَأَخْفَى
നീ നിന്റെ വാക്ക് ഉച്ചത്തിലാക്കുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം അവന് രഹസ്യമായതും അതിലേറെ ഗോപ്യമായതും അറിയുന്നവനാണ്.
67: 13 ല്‍, നിങ്ങള്‍ നിങ്ങളുടെ വാക്ക് രഹസ്യമാക്കുക, അല്ലെങ്കില്‍ ഉച്ചത്തിലാക്കുക, നിശ്ചയം അവന് നെഞ്ചകങ്ങളുടെ അവസ്ഥ അറിയുന്നവന് തന്നെയാണ് എന്നും; 67: 14 ല്‍, സൃഷ്ടിച്ചവന് അവന്റെ സൃഷ്ടികളെക്കുറിച്ച് അറിവില്ലെന്നോ, എന്നാല്‍ അവന് ഉ ള്ളിന്റെയുള്ള് അറിയുന്ന സൂക്ഷ്മജ്ഞാനിയും എല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയുമാകുന്നു എന്നും പറഞ്ഞിട്ടുണ്ട്. 7: 54-55, 205; 9: 51; 16: 74 വിശദീകരണം നോക്കുക.