(ഇസ്റാഅ്) 17 : 110
قُلِ ادْعُوا اللَّهَ أَوِ ادْعُوا الرَّحْمَٰنَ ۖ أَيًّا مَا تَدْعُوا فَلَهُ الْأَسْمَاءُ الْحُسْنَىٰ ۚ وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَابْتَغِ بَيْنَ ذَٰلِكَ سَبِيلًا

നീ പറയുക: നിങ്ങള്‍ 'അല്ലാഹ്' എന്ന് വിളിച്ച് പ്രാര്‍ത്ഥിക്കുക, അല്ലെങ്കില്‍ നിങ്ങള്‍ നിഷ്പക്ഷവാന്‍ എന്ന് വിളിച്ച് പ്രാര്‍ത്ഥിക്കുക; നിങ്ങള്‍ എന്ത് വിളിച്ചാ ലും അപ്പോള്‍ ഏറ്റവും നല്ല നാമങ്ങള്‍ അവനുള്ളതാണ്; നിന്‍റെ നമസ്കാരം ഏറെ ഉച്ചത്തിലാവുകയുമരുത്, അത് വളരെ പതിഞ്ഞ സ്വരത്തിലും ആകരുത്, അതിന് രണ്ടിനും ഇടയിലുള്ള ഒരു മധ്യമമാര്‍ഗം സ്വീകരിക്കുകയും ചെയ്യുക.

മക്കാമുശ്രിക്കുകളും എക്കാലത്തുമുള്ള കപടവിശ്വാസികളും അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്നവരല്ല. അതുകൊണ്ടാണ് ഇവിടെ 'അ ല്ലാഹ്' എന്നോ 'നിഷ്പക്ഷവാന്‍' എന്നോ വിളിക്കുക എന്ന് പറഞ്ഞത്. 25: 60 ല്‍, നിഷ്പക്ഷവാന്‍റെ മു മ്പില്‍ സാഷ്ടാംഗം പ്രണമിക്കുക എന്ന് അവരോട് പറയ പ്പെട്ടാല്‍: ഏതാണ് ഈ നിഷ്പക്ഷവാന്‍, നീ കല്‍പിക്കുന്നവര്‍ക്കൊക്കെയും ഞങ്ങള്‍ സാഷ്ടാംഗപ്രണാമം ചെയ്യുകയോ എന്ന് ചോദിക്കുകയും അവരുടെ വിരോധം വര്‍ദ്ധിക്കുകയുമാണ് ചെയ്യുക എന്ന് പറഞ്ഞിട്ടുണ്ട്. സമ്പത്തും സന്താനങ്ങളും സംഘബലവും പ്രൗഢിയും പ്രതാപവുമെല്ലാമാണ് മക്കാമുശ്രി ക്കുകളും എക്കാലത്തുമുള്ള കപടവിശ്വാസികളും സത്യത്തിന്‍റെ മാനദണ്ഡമായി പരിഗണിക്കുന്നത്. പരത്തില്‍ അവര്‍ക്ക് നരകമായതിനാല്‍ അതെല്ലാം നാഥന്‍ ഇഹത്തില്‍ കൂടുതല്‍ നല്‍കിയിട്ടുള്ളതും അവര്‍ക്കുതന്നെയാണ്, അതുകൊണ്ടാണ് അവര്‍ അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കാതി രിക്കുന്നതും. നിഷ്പക്ഷവാനായ അല്ലാഹു ആരെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല, മറിച്ച് 6: 165 ല്‍ വിവരിച്ച പ്രകാരം ഓരോരുത്ത ര്‍ക്കും നല്‍കിയിട്ടുള്ള അനുഗ്രഹങ്ങള്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗം ഇവിടെ പണിയാനാണ് മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചിട്ടുള്ളത്. എന്നാല്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ട ഫുജ്ജാറുകള്‍ ഈ ബോധമില്ലാത്തവരാണ്. 

ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിന്‍റെ നാമങ്ങള്‍ക്കാണ് 'അസ്മാഉല്‍ ഹുസ്നാ'-ഏറ്റവും നല്ല നാമങ്ങള്‍-എന്ന് പറയുന്നത്. 59: 22-24 എന്നീ സൂക്തങ്ങളില്‍ പരാമര്‍ശിച്ച പതിനഞ്ച് നാമങ്ങള്‍ ഉള്‍പ്പടെ അല്ലാഹുവിന് തൊണ്ണൂറ്റി ഒന്‍പത് ഗുണനാമങ്ങള്‍ ഗ്രന്ഥം പഠിപ്പിച്ചിട്ടുണ്ട്. ഹന്നാന്‍, മ ന്നാന്‍ എന്നിങ്ങനെ രണ്ടുപേരുകള്‍ പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ടിട്ടുമുണ്ട്. ഈ നൂറ്റൊന്ന് പേരുകളല്ലാത്ത മറ്റേതൊരു പേരുവിളിച്ച് പ്രാര്‍ത്ഥിച്ചാലും 2: 34; 4: 117-118 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ശപിക്കപ്പെട്ട, കാഫിറായ പിശാചിനെയാണ് വിളിക്കുന്നത്. ഏറ്റവും നല്ലത് (ഹുസ്നാ) എന്നത് അദ്ദിക്റിന്‍റെ നാല്‍പത് പേരുകളില്‍ ഒന്നാണ്. 59: 24 ല്‍, അവനാണ് അല്ലാഹു, ആത്മാവിനെ സൃഷ്ടിച്ചവന്‍, ശരീരം സൃഷ്ടിച്ചവന്‍, ആത്മാവിനേയും ശരീരത്തേയും സന്തുലനപ്പെടുത്തിയവന്‍, ഏറ്റവും നല്ല നാമങ്ങള്‍ അവനുള്ളതാണ്, ആകാശഭൂമികളിലുള്ള എല്ലാഒന്നും അവനെ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്, അവന്‍ ചോദ്യം ചെയ്യപ്പെടാത്ത അജയ്യനായ യുക്തിജ്ഞാനി തന്നെയുമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 

'നിന്‍റെ നമസ്കാരം വളരെ ഉച്ചത്തിലോ വളരെ പതിഞ്ഞ സ്വരത്തിലോ ആകരുത്, രണ്ടിന്‍റെയും ഇടയിലുള്ള ഒരു മധ്യമമാര്‍ഗം സ്വീകരിക്കുക' എന്ന് പറ ഞ്ഞാല്‍ നമസ്കാരത്തിലുള്ള വായന വളരെ ഉച്ചത്തിലാകരുത്, എന്നാല്‍ വളരെ പതുക്കെയുമാകരുത് എന്നാണ്. ഗ്രന്ഥം വായിക്കുമ്പോള്‍ മിതമായ ശബ്ദ ത്തിലായിരിക്കണമെന്നാണ് കല്‍പനയെങ്കിലും അദ്ദിക്ര്‍ വിശദീകരിക്കേണ്ടത് സിംഹഗര്‍ജ്ജനം പോലെ ആയിരിക്കണം. 74: 49-51 സൂക്തങ്ങളില്‍ അ ല്ലാഹു ചോദിക്കുന്നു: അപ്പോള്‍ അവര്‍ക്ക് എന്തുപറ്റി? അദ്ദിക്റില്‍ നിന്ന് അവര്‍ സിംഹഗര്‍ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെ അവഗണിച്ചു പോകുന്നുവല്ലോ! 15: 12 ലും 26: 200 ലും ചിന്തയില്ലാത്ത ഭ്രാന്തന്‍മാരുടെ ഹൃദയങ്ങളിലേക്ക് ചുട്ടുപഴുത്ത കമ്പിയെന്നോണം നാം അദ്ദി ക്റിനെ കടത്തിവിടുകയാണ് എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. 1: 2; 7: 150; 17: 78 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!