وَجَعَلْنَا فِي الْأَرْضِ رَوَاسِيَ أَنْ تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجًا سُبُلًا لَعَلَّهُمْ يَهْتَدُونَ
ഭൂമി അവരെയും കൊണ്ട് ആടിയുലഞ്ഞ് പോകാതിരിക്കാന് അതില് നാം പ ര്വ്വതങ്ങളെ നാട്ടിയിരിക്കുന്നു, അവര് മാര്ഗ്ഗദര്ശനം ചെയ്യപ്പെടുന്നതിന് വേണ്ടി അതില് നാം വിവിധ പാതകള് ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.
ഭൂമിയുടെ മേല് ആണിയെന്നോണം നാട്ടിയിരിക്കുന്ന പര്വ്വതങ്ങളെ ഇന്ന് അതി ന്റെ സ്ഥാനത്തുനിന്ന് ഇളക്കി മാറ്റി അതിന്റേതല്ലാത്ത സ്ഥാനങ്ങളായ വയലുകളിലും മ റ്റും നിക്ഷേപിച്ച് കെട്ടിടങ്ങളും മറ്റും നിര്മ്മിച്ച് പ്രപഞ്ചത്തിന്റെ സന്തുലനം നഷ്ടപ്പെടുത്തുന്ന പ്രവര്ത്തനങ്ങളിലാണ് മനുഷ്യര് ഇന്ന് ഏര്പ്പെട്ടുകൊണ്ടിരിക്കുന്നത്. അങ്ങനെ അവരുടെ കൈകള് പ്രവര്ത്തിച്ചതിന്റെ ഫലമായിട്ട് തന്നെയാണ് ശുദ്ധജലത്തിന്റെ ലഭ്യ ത കുറഞ്ഞ് വരുന്നതും ഭൂമിയില് ജീവിതം ദുഃസ്സഹമായി വരുന്നതും. പ്രപഞ്ചത്തിന്റെ ഒ രു ഘടകമായ ഭൂമിയുടെ നാശം പ്രപഞ്ചത്തിന്റെ മൊത്തം നാശത്തിന് വഴിവെക്കുകയും ചെയ്യുന്നു. അങ്ങനെയാണ് മനുഷ്യര് പ്രപഞ്ചത്തെ നശിപ്പിക്കുന്നവരാകുന്നത്. ഗ്രന്ഥത്തി ന്റെ വിധിവിലക്കുകള്ക്ക് നേരെ വിരുദ്ധമായി പ്രവര്ത്തിക്കുക വഴിയാണ് മനുഷ്യര് അക്രമികളും തെമ്മാടികളുമായി മാറുന്നത്. 16: 15-16; 30: 41; 48: 6 വിശദീകരണം നോക്കുക.