وَجَعَلْنَا السَّمَاءَ سَقْفًا مَحْفُوظًا ۖ وَهُمْ عَنْ آيَاتِهَا مُعْرِضُونَ
ആകാശത്തെ നാം സംരക്ഷിക്കപ്പെടുന്ന ഒരു മേല്പുരയാക്കിയിട്ടുമുണ്ട്, എ ന്നാല് അവര് ആ ദൃഷ്ടാന്തങ്ങളെത്തൊട്ടെല്ലാം അവഗണിച്ചുകൊണ്ടിരിക്കു ന്നവരുമാകുന്നു.
സൂര്യനില് നിന്നും മറ്റു നക്ഷത്രങ്ങളില് നിന്നുമെല്ലാമുള്ള മാരകമായ രശ്മികളും ഉല്ക്കാവര്ഷവും മറ്റും തടയുന്നതിന് ശ്യൂന്യാകാശം, ഓസോണ് പാളി, വായുമണ്ഡലം തുടങ്ങിയ പാളികളെല്ലാം ഉണ്ടെന്ന ശാസ്ത്രീയ വിവരം നേടിയിട്ടുള്ളവര് ആണെങ്കി ലും, ആകാശത്തിന്റെയും ഭൂമിയുടെയും നിലനില്പ്പിനെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലുള്ള മനുഷ്യരുടെ പ്രവര്ത്തനങ്ങളെ നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ അവര്ക്ക് സാധിക്കുന്നില്ല. അദ്ദിക്ര് ലോകര്ക്ക് എത്തിച്ചുകൊടുത്ത് കൊണ്ട് മനുഷ്യരെ ജീവിതലക്ഷ്യമുള്ളവരാക്കുകയാണ് ഇതിനുള്ള പരിഹാരം. എന്നാല് 3: 7 ല് വിവരിച്ച പ്രകാരം അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാറുകള് നാഥനില് നിന്നുള്ള ഗ്രന്ഥത്തി ന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര് സ്വയം ഉപയോഗപ്പെടുത്തുകയോ ഇതര ജ നവിഭാഗങ്ങള്ക്ക് ഉപയോഗപ്പെടുത്താന് നല്കുകയോ ചെയ്യാത്തതിനാല് പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരം വഹിച്ച് നരകക്കുണ്ഠത്തിലേക്ക് പോകേണ്ടവരാണ് എന്ന് 2: 39; 9: 67-68; 25: 34, 65-66 തുടങ്ങിയ സൂക്തങ്ങളില് പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികളായ കാ ഫിറുകളെയും അവരുടെ അനുയായികളായ കാഫിറുകളെയും അനുസരിക്കരുതെന്ന് 33: 1, 48; 76: 24 എന്നീ സൂക്തങ്ങളിലൂടെ വിശ്വാസി കല്പിക്കപ്പെട്ടിട്ടുണ്ട്. 1: 7; 2: 6-7; 15: 16-18 വിശദീകരണം നോക്കുക.