( അമ്പിയാഅ് ) 21 : 72
وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ نَافِلَةً ۖ وَكُلًّا جَعَلْنَا صَالِحِينَ
അവന് നാം ഇസ്ഹാഖിനെ പ്രദാനം ചെയ്തു-ഐച്ഛികമായി യഅ്ഖൂബിനേ യും, എല്ലാവരേയും നാം സജ്ജനങ്ങളാക്കുകയും ചെയ്തു.
ഐച്ഛികമായി യഅ്ഖൂബിനേയും പ്രദാനം ചെയ്തു എന്ന് പറഞ്ഞതിന്റെ വിവ ക്ഷ, ഇബ്റാഹീമിന് മകന് ഇസ്ഹാഖിനെക്കുറിച്ച് സന്തോഷവാര്ത്ത അറിയിച്ചപ്പോള് തന്നെ മകന്റെ മകന് യഅ്ഖൂബിനെക്കുറിച്ചും സന്തോഷവാര്ത്ത അറിയിച്ചിരുന്നു എ ന്നാണ്. ഇതില് നിന്നും ഇബ്റാഹീമിന്റെ മൂത്തമകന് ഇസ്മാഈലിനെ തന്നെയാണ് ബ ലിയര്പ്പിക്കാന് കല്പ്പിക്കപ്പെട്ടതെന്ന് വ്യക്തമാണ്. 1: 6; 11: 71 വിശദീകരണം നോക്കുക.