وَامْرَأَتُهُ قَائِمَةٌ فَضَحِكَتْ فَبَشَّرْنَاهَا بِإِسْحَاقَ وَمِنْ وَرَاءِ إِسْحَاقَ يَعْقُوبَ
അവന്റെ പത്നി അവിടെ നില്ക്കുന്നുമുണ്ടായിരുന്നു, അപ്പോള്‍ ഇതുകേട്ട് അവള് ചിരിച്ചു, അപ്പോള്‍ നാം അവളെ ഇസ്ഹാഖിനെക്കൊണ്ടും ഇസ്ഹാഖിന് പിറകെ യഅ്ഖൂബിനെക്കൊണ്ടും സന്തോഷവാര്‍ത്ത അറിയിച്ചു.
ആകാംക്ഷയോടെ നോക്കിനിന്നിരുന്ന ഇബ്റാഹീം നബിയുടെ പത്നി സാറ, പ്രകൃതിക്ക് വിരുദ്ധമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ജനതയെ നശിപ്പിക്കാന്‍ വേണ്ടി അയക്കപ്പെട്ടവരാണ് അതിഥികളെന്ന് കേട്ടപ്പോഴാണ് സന്തോഷത്തോടുകൂടി ചിരിച്ചത്. ഇബ്റാഹീമിന് അതിനുമുമ്പ് ഹാജറയില്‍ ഇസ്മാഈല്‍ ജനിച്ചിട്ടുണ്ടായിരുന്നതിനാല് സാറയെയാണ് ഇസ്ഹാഖിനെക്കൊണ്ടും ശേഷം യഅ്ഖൂബിനെക്കൊണ്ടും സന്തോ ഷവാര്‍ത്ത അറിയിക്കുന്നത്. ഇസ്ഹാഖിനെക്കൊണ്ടും ഇസ്ഹാഖിന് പിറകെ യഅ്ഖൂ ബിനെക്കൊണ്ടും സന്തോഷവാര്‍ത്ത അറിയിച്ചതില്‍ നിന്നും ഇസ്ഹാഖിനെയല്ല ബലിയറുക്കാന്‍ നിര്‍ദ്ദേശിച്ചത് എന്ന് മനസ്സിലാക്കണം. മാത്രമല്ല ഇസ്മാഈലിനെ ക്കുറിച്ച് സഹനശീലനായ പുത്രന് എന്ന് 37: 101 ല്‍ പറഞ്ഞതില്‍ നിന്നും ബലിയറുക്കാനുള്ള കല്പനക്ക് വിധേയനാകാന്‍ സന്നദ്ധനായ മകന് ഇസ്മാഈലാണെന്നും മനസ്സിലാക്ക ണം. എന്നാല്‍ ഇസ്ഹാഖിനെക്കുറിച്ച് 15: 53 ലും 51: 28 ലും ഇബ്രാഹീമിനെ ജ്ഞാനിയാ യ ഒരു പുത്രനെക്കൊണ്ട് സന്തോഷവാര്‍ത്ത അറിയിച്ചു എന്നാണ് പറഞ്ഞിട്ടുള്ളത്.