( അല്‍ മുഅ്മിനൂന്‍ ) 23 : 51

يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا ۖ إِنِّي بِمَا تَعْمَلُونَ عَلِيمٌ

ഓ സന്ദേശവാഹകരേ! നിങ്ങള്‍ പരിശുദ്ധമായവയില്‍ നിന്ന് തിന്നുകയും സ ല്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുവിന്‍, നിശ്ചയം ഞാന്‍ നിങ്ങള്‍ പ്ര വര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അറിയുന്നവന്‍ തന്നെയാണ്. 

സന്ദേശത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ 'നബിമാരേ' എന്ന് അഭിസംബോധനം ചെയ്യാതെ 'സന്ദേശവാഹകരേ' എന്ന് അഭിസംബോധനം ചെയ്തത് സന്ദേശമായ അ ദ്ദിക്ര്‍ 313 പ്രവാചകമാര്‍ക്ക് മാത്രമാണ് നല്‍കിയിട്ടുള്ളത് എന്നതിനാലും നബിമാര്‍ അത് പിന്‍പറ്റുകയാണ് ചെയ്തിട്ടുള്ളത് എന്നതിനാലുമാണ്. 5: 67; 57: 25 വിശദീകരണം നോ ക്കുക.