( അൽ മാഇദ ) 5 : 67

يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنْزِلَ إِلَيْكَ مِنْ رَبِّكَ ۖ وَإِنْ لَمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ ۚ وَاللَّهُ يَعْصِمُكَ مِنَ النَّاسِ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الْكَافِرِينَ

ഓ പ്രവാചകനായിട്ടുള്ളവനേ! നിന്‍റെ നാഥനില്‍ നിന്ന് നിന്നിലേക്ക് അവതരി പ്പിക്കപ്പെട്ട ഒന്ന് നീ എത്തിച്ചു കൊടുക്കുക, നീ അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ അപ്പോള്‍ നീ അവന്‍റെ സന്ദേശം എത്തിച്ച് കൊടുക്കുന്നവനാവുകയില്ല, മനു ഷ്യരില്‍ നിന്ന് അല്ലാഹു നിന്നെ സംരക്ഷിക്കുന്നതുമാണ്, നിശ്ചയം അല്ലാഹു കാഫിറുകളായ ഒരു ജനതയെ സന്‍മാര്‍ഗത്തിലേക്ക് നയിക്കുകയില്ല. 

പ്രപഞ്ചനാഥനായ അല്ലാഹുവിന്‍റെ സന്ദേശം മനുഷ്യര്‍ക്ക് എത്തിച്ച് കൊടുക്കാന്‍ മ നുഷ്യരില്‍ നിന്നുതന്നെ നിയോഗിക്കപ്പെട്ട വ്യക്തിയാണ് പ്രവാചകന്‍. മുന്നൂറ്റിപ്പതിമൂന്ന് പ്രവാചകന്‍മാര്‍ക്കും അല്ലാഹു നല്‍കിയ സന്ദേശം അദ്ദിക്ര്‍ തന്നെയാണ്. നിന്‍റെ ബാധ്യത എത്തിച്ചുകൊടുക്കലും വിചാരണാബാധ്യത നാഥന്‍റെതുമാണ് എന്ന് 13: 40 ല്‍ പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍റെ മേല്‍ എത്തിച്ചുകൊടുക്കലല്ലാതെ ബാധ്യത ഇല്ല എന്ന് 5: 99 ലും പറഞ്ഞിട്ടുണ്ട്. 

അന്ത്യപ്രവാചകനായ മുഹമ്മദ് നിയോഗിക്കപ്പെട്ടതുമുതല്‍ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ സൃഷ്ടികള്‍ക്കും അല്ലാഹുവിന്‍റെ സന്ദേശം 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്റാണ്. 33: 39 ല്‍, മുഹമ്മദ് ഉള്‍പ്പെടെ എല്ലാ നബിമാരും അല്ലാ ഹുവിന്‍റെ സന്ദേശം എത്തിച്ചുകൊടുക്കുന്നവരാണെന്നും അല്ലാഹുവിനെ ഭയപ്പെടുന്നവരാണെന്നും അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാത്തവരാണെന്നും വിചാരണ നടത്താന്‍ അല്ലാഹുതന്നെ ഏറ്റവും മതിയായവനാണെന്നും പറഞ്ഞിട്ടുണ്ട്. 33: 40 ല്‍, മു ഹമ്മദ് നിങ്ങളില്‍ ഒരു പുരുഷന്‍റെയും പിതാവല്ലെന്നും എന്നാല്‍ അല്ലാഹുവിന്‍റെ പ്രവാചകനും നബിമാരില്‍ അന്ത്യനുമാണെന്നും പറഞ്ഞിട്ടുണ്ട്. അഥവാ മുഹമ്മദിന് ശേഷം ഇനി ഒരു പ്രവാചകനോ നബിയോ വരാനില്ല. ഈസായെ അല്ലാഹു രണ്ടാമത് കൊണ്ടുവ രുന്നത് അദ്ദിക്റിനെ മൂടിവെച്ച് ഇസ്ലാമിനെയും മുഹമ്മദ് നബിയെയും കളവാക്കി ജനമധ്യത്തില്‍ അവതരിപ്പിക്കുന്ന കപടവിശ്വാസികളെയും ഹൃദയങ്ങളില്‍ സംശയമാകുന്ന രോഗമുള്ളവരെയും വധിക്കുന്നതിനുവേണ്ടിയും ഇസ്ലാം ലോകര്‍ക്ക് അല്ലാഹു തൃപ് തിപ്പെട്ട ഏക ജീവിത വ്യവസ്ഥയാണെന്ന് പരിചയപ്പെടുത്തുന്നതിനും മുഹമ്മദ് നബിയെ സര്‍വ്വലോകര്‍ക്കും കാരുണ്യമായിട്ടല്ലാതെ അയച്ചിട്ടില്ല എന്ന് 21: 107 ല്‍ പറഞ്ഞത് നടപ്പി ല്‍ വരുത്തുന്നതിനുമാണ്. 

 അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുക പിശാചിന്‍റെ സംഘത്തില്‍ പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ്. അപ്പോള്‍ പിശാചിന്‍റേതടക്കം എല്ലാ ജീവജാലങ്ങളുടെയും കടിഞ്ഞാ ണ്‍ ആരുടെ കൈയിലാണോ, ആ അല്ലാഹു അവന്‍റെ സന്ദേശം എത്തിച്ചുകൊടുത്തുകൊണ്ട് അവനെ സഹായിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികളെ യഥാര്‍ത്ഥ കാഫി റുകളും അക്രമികളും തെമ്മാടികളും ആയവരില്‍ നിന്ന് സഹായിക്കുമെന്നാണ് സൂക്തത്തില്‍ പറഞ്ഞിട്ടുള്ളത്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തും എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരക ക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനും നാഥന്‍റെ വീടായ സമാധാന ഗേഹത്തിലേക്ക് എത്തിപ്പെടാനുള്ള ടിക്കറ്റുമായ അദ്ദിക്ര്‍ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കാഫിറായ ജനതയെ അല്ലാഹു ഒരിക്കലും സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുകയില്ല എന്നാണ് സൂക്തത്തില്‍ പറഞ്ഞിട്ടുള്ളത് എന്നതിനാല്‍ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, നിരീശ്വരവാദികള്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളിലേക്ക് അദ്ദിക്ര്‍ എത്തിച്ചുകൊടുക്കാനാണ് ഒറ്റപ്പെട്ട വിശ്വാസി അവസാന കാലഘട്ടമായ ഇന്ന് ശ്രമിക്കേണ്ടത്. പ്രവാചകന്‍ മുഹമ്മദിനും അക്കാലത്തുള്ള അനുയായികള്‍ക്കും ക്രോഡീകരിക്കപ്പെട്ട അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി ലഭിച്ചിരുന്നില്ല. എ ന്നാല്‍ ഇന്ന് ത്രികാലജ്ഞാനിയില്‍ നിന്നുള്ള ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായതിനാലാണ് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 17: 97 ല്‍ പറഞ്ഞ പ്രകാരം കാഫിറായ പി ശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് ബധിരരും ഊമരും അന്ധരുമായി വലിച്ചിഴക്കപ്പെടുന്നത്. നിശ്ചയം അല്ലാഹു കാഫിറുകളായ ഒരു ജനതയെ സന്മാര്‍ഗത്തിലേക്ക് ന യിക്കുകയില്ല എന്ന ആശയത്തോടുകൂടിയാണ് 16: 107 അവസാനിക്കുന്നതും. 2: 2, 99; 3: 108; 4: 91 വിശദീകരണം നോക്കുക.