وَجَعَلْنَا ابْنَ مَرْيَمَ وَأُمَّهُ آيَةً وَآوَيْنَاهُمَا إِلَىٰ رَبْوَةٍ ذَاتِ قَرَارٍ وَمَعِينٍ
മര്യമിന്റെ പുത്രനെയും അവന്റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കു കയും അവര് ഇരുവരെയും ഉറവയുള്ള ഒരു ഉയര്ന്ന പ്രദേശത്ത് സുരക്ഷിത മായി താമസിപ്പിക്കുകയും ചെയ്തു.
മര്യമിന് കുട്ടിക്കാലത്തുതന്നെ കാര്യകാരണ ബന്ധത്തിന് അതീതമായി ഭക്ഷണവി ഭവങ്ങള് ലഭിച്ചിരുന്നു എന്ന് 3: 37 ലും; ഈസായെ ജനങ്ങള്ക്ക് ഒരു ദൃഷ്ടാന്തമായി ക്കൊണ്ടാണ് സൃഷ്ടിച്ചതെന്ന് 19: 21 ലും പറഞ്ഞിട്ടുണ്ട്. പ്രസവവേദന അടുത്തപ്പോള് വിജനമായ സ്ഥലത്തെത്തിയ മര്യമിന് ഭക്ഷിക്കുന്നതിനുവേണ്ടി പാകമായ ഈത്തപ്പഴം നല്കുകയും കുടിക്കുന്നതിനുവേണ്ടി താഴ്ഭാഗത്ത് അരുവി ഒഴുക്കിക്കൊടുക്കുകയും ഉ ണ്ടായി.
നിരപ്പുള്ള സ്ഥലത്തില് നിന്ന് അല്പം ഉയര്ന്ന സ്ഥലത്തിനാണ് 'റബ്വഃ' (ഒകഘഘഠഛജ) എന്ന് പറയുന്നത്. ശല്ല്യമൊന്നുമില്ലാതെ ഏകാന്തജീവിതം നയിക്കുന്നതിന് ഉതകു ന്ന സുരക്ഷിതമായ സ്ഥലത്തിനാണ് 'ദാത്തു-ഖറാര്' എന്ന് പറയുന്നത്. 4: 157-159; 5: 75, 116; 19: 23-26 വിശദീകരണം നോക്കുക.