( അന്നൂര്‍ ) 24 : 15

إِذْ تَلَقَّوْنَهُ بِأَلْسِنَتِكُمْ وَتَقُولُونَ بِأَفْوَاهِكُمْ مَا لَيْسَ لَكُمْ بِهِ عِلْمٌ وَتَحْسَبُونَهُ هَيِّنًا وَهُوَ عِنْدَ اللَّهِ عَظِيمٌ

നിങ്ങള്‍ അത് നിങ്ങളുടെ നാവുകളിലേക്ക് ഇട്ടുകൊടുക്കുകയും നിങ്ങള്‍ക്ക് അറിവില്ലാത്ത ഒരു കാര്യം നിങ്ങളുടെ വായകള്‍ കൊണ്ട് നിങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്ത സന്ദര്‍ഭം; നിങ്ങള്‍ അത് നിസ്സാരമായി കണക്കു കൂട്ടുകയും ചെയ്തു, എന്നാല്‍ അല്ലാഹുവിന്‍റെ പക്കല്‍ അത് ഗുരുതരമായ കാര്യം തന്നെയാണ്.

അല്ലാഹുവിന്‍റെ പ്രതിനിധികളായി ജീവിക്കുന്ന നിഷ്കളങ്കരായ വിശ്വാസികളെ ക്കുറിച്ച് അറിവും തെളിവുമില്ലാതെ സംസാരിച്ചുകൊണ്ടിരിക്കുന്നത് 'വിശ്വാസിയായ അല്ലാഹുവിനെക്കുറിച്ച്' അറിവും തെളിവുമായ അദ്ദിക്ര്‍ ഇല്ലാതെ സംസാരിക്കുന്നതു പോലെത്തന്നെ ഗുരുതരമായ കുറ്റമാണ്. 22: 8; 23: 117; 56: 81-82 വിശദീകരണം നോക്കുക.