(അല്‍ ഹജ്ജ്) 22 : 8
وَمِنَ النَّاسِ مَنْ يُجَادِلُ فِي اللَّهِ بِغَيْرِ عِلْمٍ وَلَا هُدًى وَلَا كِتَابٍ مُنِيرٍ

ജനങ്ങളില്‍ യാതൊരു ജ്ഞാനവുമില്ലാതെ, സന്മാര്‍ഗ്ഗവുമില്ലാതെ, വെളിച്ചം നല്‍കുന്ന ഗ്രന്ഥവുമില്ലാതെ അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവരു ണ്ട്.

31: 20 അവസാനിക്കുന്നതും ഇതേ ആശയത്തോടുകൂടിയാണ്. ഈ സൂക്തത്തില്‍ പറഞ്ഞ ജ്ഞാനം, സന്മാര്‍ഗ്ഗം, വെളിച്ചം നല്‍കുന്ന ഗ്രന്ഥം ഇവ മൂന്നുകൊ ണ്ടും ഉദ്ദേശിക്കുന്നത് അദ്ദിക്ര്‍ തന്നെയാണ്. അപ്പോള്‍ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ അറിയാതെ അല്ലാഹുവിനെക്കുറിച്ച് സംസാരിക്കുന്ന കപടവിശ്വാ സികളും അവരുടെ അനുയായികളും ആക്രമികളും വിഡ്ഢികളുമാണ്. അവര്‍ പിശാചിനുവേണ്ടി വാദിക്കുന്നവരാണ്. 8: 22; 20: 123-124; 22: 3 വിശദീകര ണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!