وَمَنْ يَدْعُ مَعَ اللَّهِ إِلَٰهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِنْدَ رَبِّهِ ۚ إِنَّهُ لَا يُفْلِحُ الْكَافِرُونَ
അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹിനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവനോ, അതിന് അവന്റെ പക്കല്‍ യാതൊരു തെളിവുമില്ല, അപ്പോള്‍ നിശ്ചയം അവന്റെ വിചാരണ അവന്റെ നാഥന്റെ പക്കലാകുന്നു, നിശ്ചയം അവന് ഇത്തരം കാ ഫിറുകളെ വിജയം വരിപ്പിക്കുകയില്ലതന്നെ.
തെളിവ് എന്നത് അദ്ദിക്റിന്റെ 40 പേരുകളില്‍ ഒന്നാണ്. അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് ഇലാഹായി അല്ലാഹുവിനെ പരിചയപ്പെടുത്താന്‍ വേണ്ടിയാണ് എന്നിരിക്കെ അദ്ദിക്റിനെ അവഗണിച്ചുകൊണ്ട് അവനോടൊപ്പം മറ്റു ഇലാഹുകളെ വിളിച്ചുപ്രാര്‍ത്ഥിക്കുന്ന ഫുജ്ജാറുകള്‍ കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമാണ്. അല്ലാഹു ഇത്തരം കാഫിറുകളെ ഇഹത്തിലും പരത്തിലും വിജയം വരിപ്പിക്കുകയില്ല. അവര്‍ നമസ്കരിച്ചതിനും നോമ്പനുഷ്ഠിച്ചതിനും ഹജ്ജും ഉംറയും ചെയ്തതിനും പിഴയായി അവര്‍ക്ക് നരകക്കുണ്ഠമാണ് ലഭിക്കുക. നരകക്കുണ്ഠത്തെത്തൊട്ട് മുഹൈമിനായ അദ്ദിക്ര്‍ കൊണ്ട് ഞങ്ങളെ നീ തിരിച്ചുവിടേണമേ എന്നാണ് അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസികള്‍ എപ്പോഴും പ്രാര്‍ത്ഥിക്കുക എന്ന് 25: 65-66 ല്‍ പറഞ്ഞിട്ടുണ്ട്. നിശ്ചയം, അവന് അക്രമികളായവരെ വിജയം വരിപ്പിക്കുകയില്ല എന്ന് പറഞ്ഞുകൊ ണ്ടാണ് 6: 21 അവസാനിക്കുന്നതെങ്കില്‍, നിശ്ചയം അവന് ഭ്രാന്തന്മാരായവരെ വിജയം വരിപ്പിക്കുകയില്ല എന്ന് പറഞ്ഞുകൊണ്ടാണ് 10: 17 അവസാനിക്കുന്നത്. 4: 174-175; 22: 62; 25: 68-70; 32: 4 വിശദീകരണം നോക്കുക.