( അന്നൂര്‍ ) 24 : 16

وَلَوْلَا إِذْ سَمِعْتُمُوهُ قُلْتُمْ مَا يَكُونُ لَنَا أَنْ نَتَكَلَّمَ بِهَٰذَا سُبْحَانَكَ هَٰذَا بُهْتَانٌ عَظِيمٌ

നിങ്ങള്‍ അത് കേട്ട സന്ദര്‍ഭത്തില്‍ 'നിശ്ചയം ഞങ്ങള്‍ക്ക് ഇത്തരം സംസാരങ്ങ ളില്‍ ഏര്‍പ്പെടാന്‍ പാടില്ല; അല്ലാഹുവേ, നീ എത്രപരിശുദ്ധന്‍! ഇത് വമ്പിച്ച അപരാധം തന്നെയാകുന്നു' എന്ന് എന്തുകൊണ്ട് നിങ്ങള്‍ പറഞ്ഞില്ല?

സ്വര്‍ഗത്തില്‍ സൃഷ്ടിച്ച് നാലാം ഘട്ടമായ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് ഏഴാം ഘട്ടത്തിലേക്ക് വേണ്ട സ്വര്‍ഗം ഇവിടെ പണിയുന്നതിന് വേണ്ടിയാണ് എന്ന ജീവിതല ക്ഷ്യം മനസ്സിലാക്കിയ വിശ്വാസികള്‍ പതിനഞ്ച് വയസ്സിന് ശേഷമുള്ള ജീവിതത്തിലെ ഓരോ നിമിഷവും 17: 13-14 ല്‍ വിവരിച്ച പ്രകാരം അവരവരുടെ പിരടിയില്‍ ബന്ധിച്ചി ട്ടുള്ള കര്‍മ്മരേഖയില്‍ രേഖപ്പെടുത്തുന്നുണ്ടെന്നും വിധിദിവസം അത് സ്വയം വായിച്ച് തന്‍റെ വിചാരണ നടത്തേണ്ടിവരുമെന്നുമുള്ള ബോധത്തില്‍ ഇവിടെ നിലകൊള്ളുന്ന വരുമാണ്. അവര്‍ പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടാനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ മൊത്തം ലോകര്‍ക്ക് പ്രചരിപ്പിക്കുന്നതില്‍ മുഴുകിയവരുമായിരിക്കും. 5: 105; 22: 65; 23: 3 വിശദീകരണം നോക്കുക.