( അന്നൂര്‍ ) 24 : 18
وَيُبَيِّنُ اللَّهُ لَكُمُ الْآيَاتِ ۚ وَاللَّهُ عَلِيمٌ حَكِيمٌ
അല്ലാഹു നിങ്ങള്‍ക്ക് അവന്റെ സൂക്തങ്ങള്‍ വിശദീകരിച്ച് തരികയാകുന്നു, -അല്ലാഹു സര്‍വജ്ഞനായ യുക്തിജ്ഞനുമാകുന്നു.
ത്രികാലജ്ഞാനിയായ അല്ലാഹു അവന്റെ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ നിങ്ങള്‍ ക്ക് നല്‍കിയിട്ടുള്ളത് നിങ്ങള്‍ ജീവിതലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ്. അതുകൊണ്ട് പിശാചിനെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നിങ്ങളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല. 2: 168-169; 8: 46; 9: 47 വിശദീകരണം നോക്കുക.