( അന്നൂര്‍ ) 24 : 19

إِنَّ الَّذِينَ يُحِبُّونَ أَنْ تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ

നിശ്ചയം, വിശ്വാസികളായവരുടെ ഇടയില്‍ മ്ലേച്ഛത പരത്താന്‍ ആഗ്രഹിക്കു ന്ന വരുണ്ടല്ലോ, അവര്‍ക്ക് ഇഹത്തിലും പരത്തിലും വേദനാജനകമായ ശിക്ഷയാ ണുള്ളത്; അല്ലാഹു അറിയുന്നവനാകുന്നു, നിങ്ങളോ അറിവില്ലാത്തവരുമാകുന്നു.

അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന ലോകത്തെവിടെയുമുള്ള ഫുജജാറുകള്‍ ഇ ന്ന് മ്ലേഛത പരത്തുന്നതിലും പ്രവര്‍ത്തിക്കുന്നതിലും മുഴുകിയിരിക്കുകയാണെന്ന് കാണാം. അവരുടെ ദുഷ്പ്രവൃത്തികള്‍ ചൂണ്ടിക്കാണിച്ച് 'നിങ്ങള്‍ ഇരിക്കുന്ന കൊമ്പ് മുറിച്ച് സ്വയം നശിക്കുകയും പ്രപഞ്ചത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്' എന്ന് വിശ്വാസികള്‍ പറഞ്ഞാല്‍ പരലോകം കൊണ്ട് വിശ്വസിക്കാത്ത കപടവിശ്വാസികള്‍ ഈ സൂക്തം ഉദ്ധരിച്ച് നിങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ മ്ലേച്ഛത പരത്തരുത്, അത് ഗ്രന്ഥം വി രോധിച്ചിട്ടുള്ളതാണ് എന്ന് വീമ്പുപറഞ്ഞ് അവരുടെ ചെയ്തികളെ ന്യായീകരിക്കുകയും നിങ്ങള്‍ എന്തുകൊണ്ട് നാല് സാക്ഷികളെ ഹാജരാക്കുന്നില്ല എന്ന് ചോദിക്കുകയുമാണ് ചെയ്യുക. 7: 169-170; 9: 67-68; 11: 87-88 വിശദീകരണം നോക്കുക.