(അന്നൂര്‍) 24 : 28
فَإِنْ لَمْ تَجِدُوا فِيهَا أَحَدًا فَلَا تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمْ ۖ وَإِنْ قِيلَ لَكُمُ ارْجِعُوا فَارْجِعُوا ۖ هُوَ أَزْكَىٰ لَكُمْ ۚ وَاللَّهُ بِمَا تَعْمَلُونَ عَلِيمٌ

അങ്ങനെ നിങ്ങള്‍ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കില്‍ അപ്പോള്‍ നിങ്ങള്‍ അതില്‍ പ്രവേശിക്കരുത് -നിങ്ങള്‍ക്ക് സമ്മതം നല്‍കപ്പെടുന്നതുവരെ; ഇനി നിങ്ങളോട് തിരിച്ചുപോവുക എന്നാണ് പറയപ്പെട്ടതെങ്കില്‍ അപ്പോള്‍ നിങ്ങള്‍ തിരിച്ചുപോവുക; അതാണ് നിങ്ങള്‍ക്ക് സംസ്കാരത്തിന്‍റെ മാര്‍ഗം, അ ല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം അറിയുന്നവനുമാകുന്നു.

കുടുംബനാഥന്‍ എന്തെങ്കിലും ഏര്‍പ്പാടുകളില്‍ മുഴുകിയിരിക്കുകയോ അല്‍പസമയത്തിനുള്ളില്‍ തിരിച്ചെത്താം എന്നുപറഞ്ഞ് എവിടേക്കെങ്കിലും പോവുകയോ ചെയ്ത അവസ്ഥയില്‍ കുടുംബനാഥന്‍ ആഗതനെ കയറ്റിയിരുത്താന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രം അവിടെ കയറിയിരിക്കുക. ഇപ്പോള്‍ കാ ണാന്‍ സൗകര്യമില്ല, തിരിച്ച് പോകാന്‍ പറയുക എന്നാണ് പറഞ്ഞതെങ്കില്‍ ആഗതന്‍ അവിടെ ചുറ്റിപ്പറ്റി നില്‍ക്കാതെ ഉടനെ തിരിച്ചുപോകണമെന്നാണ് സൂക്തം പഠിപ്പിക്കുന്നത്. 2: 234; 22: 70 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!