( അന്നൂര്‍ ) 24 : 29

لَيْسَ عَلَيْكُمْ جُنَاحٌ أَنْ تَدْخُلُوا بُيُوتًا غَيْرَ مَسْكُونَةٍ فِيهَا مَتَاعٌ لَكُمْ ۚ وَاللَّهُ يَعْلَمُ مَا تُبْدُونَ وَمَا تَكْتُمُونَ

ആള്‍താമസമില്ലാത്ത വീടുകളില്‍-അതില്‍ നിങ്ങള്‍ക്കുള്ള സാധനസാമഗ്രിക ളുണ്ട്-നിങ്ങള്‍ പ്രവേശിക്കുന്നതില്‍ നിങ്ങളുടെ മേല്‍ വിരോധമില്ല, നിങ്ങള്‍ വെളിവാക്കുന്ന ഒന്നും നിങ്ങള്‍ മൂടിവെക്കുന്ന ഒന്നും അല്ലാഹു അറിയുന്നവനു മാകുന്നു.

അദ്ദിക്റില്‍ നിന്ന് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്ന വിശ്വാസികള്‍ 17: 13-14 ല്‍ വിവരിച്ച പ്രകാരം പിരടിയിലുള്ള കര്‍മരേഖയില്‍ തങ്ങളുടെ ചിന്തകളും വാക്കു കളും പ്രവര്‍ത്തനങ്ങളുമെല്ലാം എപ്പോഴും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട് എന്ന ബോ ധത്തിലായിരിക്കും എവിടെയും എപ്പോഴും നിലകൊള്ളുക. 2: 284; 16: 128; 22: 76 വിശ ദീകരണം നോക്കുക.