( അന്നൂര്‍ ) 24 : 31

وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِنْ زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ

നീ വിശ്വാസിനികളോട് പറയുകയും ചെയ്യുക: അവര്‍ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുന്നതിനും അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുന്നതിനും അവര്‍ അവരുടെ അലങ്കാരങ്ങള്‍ പ്രകടമാക്കാതിരിക്കുന്നതിനും-അതില്‍ നിന്ന് വെ ളിപ്പെട്ടതല്ലാതെ, അവര്‍ അവരുടെ മുഖപടം താഴ്ത്തിയിട്ട് മാറ് മറക്കട്ടെ, അ വര്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ അല്ലെങ്കില്‍ പിതാക്കന്മാര്‍ അല്ലെങ്കില്‍ അവ രുടെ ഭര്‍തൃപിതാക്കന്മാര്‍ അല്ലെങ്കില്‍ അവരുടെ ആണ്‍മക്കള്‍ അല്ലെങ്കില്‍ അവരുടെ ഭര്‍ത്താവിന്‍റെ ആണ്‍മക്കള്‍ അല്ലെങ്കില്‍ അവരുടെ സഹോദരങ്ങള്‍ അല്ലെങ്കില്‍ അവരുടെ സഹോദരപുത്രന്മാര്‍ അല്ലെങ്കില്‍ അവരുടെ സഹോദരീ പുത്രന്മാര്‍ അല്ലെങ്കില്‍ മറ്റുസ്ത്രീകള്‍ അല്ലെങ്കില്‍ അവരുടെ കീഴിലുള്ള വേ ലക്കാര്‍ അല്ലെങ്കില്‍ പുരുഷന്മാരില്‍നിന്ന് ദുര്‍വിചാരങ്ങളില്ലാത്ത അവ രുമായി ഇടപഴകുന്നവര്‍ അല്ലെങ്കില്‍ സ്ത്രീയുടെ ലൈംഗികഭാഗങ്ങള്‍ മനസ്സിലാകാത്ത കുട്ടികളായവരില്‍ നിന്നുമല്ലാതെ അവരുടെ അലങ്കാരങ്ങള്‍ പ്രകടമാക്കരുത്, അവര്‍ ഉള്ളില്‍ ഗോപ്യമാക്കിവെക്കുന്ന അലങ്കാരങ്ങള്‍ മറ്റുള്ളവരെ അറിയി ക്കുന്നതിന് വേണ്ടി കാലിട്ടടിച്ച് നടക്കുകയുമരുത്, ഓ വിശ്വാസികളേ! നിങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് അല്ലാഹുവിലേക്ക് മടങ്ങുകയും ചെയ്യുവീന്‍ -നിങ്ങള്‍ വിജയം വരിക്കുകതന്നെ വേണം എന്നതിനുവേണ്ടി.

7: 26 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമാ യ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, അദ്ദിക്റിന്‍റെ വെ ളിച്ചത്തിലുള്ള ജീവിതമാണ് നയിക്കേണ്ടത്. അല്ലാത്തപക്ഷം 10: 27 ല്‍ വിവരിച്ച പ്രകാരം മരണസമയത്ത് നാഥന്‍ അവരോട് നിശ്ചയം നീ കാഫിറുകളില്‍ പെട്ടവനായിരുന്നു എന്ന് പറയുന്നതാണ്. 33: 35 ല്‍, നിശ്ചയം, സര്‍വസ്വം അല്ലാഹുവിന് സമര്‍പ്പിച്ച് ജീവിക്കുന്ന പുരുഷന്മാരും സ്ത്രീകളും വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും വണക്കമുള്ള പു രുഷന്മാരും സ്ത്രീകളും ഗ്രന്ഥത്തെ സത്യപ്പെടുത്തുന്ന പുരുഷന്മാരും സ്ത്രീകളും ക്ഷ മാലുക്കളായ പുരുഷന്മാരും സ്ത്രീകളും അല്ലാഹുവിനെ ഭയപ്പെടുന്ന പുരുഷന്മാരും സ് ത്രീകളും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും വ്രതമനുഷ്ടിക്കുന്ന പു രുഷന്മാരും സ്ത്രീകളും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുന്ന പുരുഷന്മാരും സ്ത്രീ കളും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും; അവര്‍ക്കെ ല്ലാം അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട് എന്ന് പറ ഞ്ഞിട്ടുണ്ട്. 9: 71-72; 10: 60; 14: 28-30; 18: 49 വിശദീകരണം നോക്കുക.