وَيَقُولُونَ آمَنَّا بِاللَّهِ وَبِالرَّسُولِ وَأَطَعْنَا ثُمَّ يَتَوَلَّىٰ فَرِيقٌ مِنْهُمْ مِنْ بَعْدِ ذَٰلِكَ ۚ وَمَا أُولَٰئِكَ بِالْمُؤْمِنِينَ
അവര് പറയുകയും ചെയ്യുന്നു: നിശ്ചയം, ഞങ്ങള് അല്ലാഹുവിനെക്കൊണ്ടും പ്രവാചകനെക്കൊണ്ടും വിശ്വസിക്കുകയും ഞങ്ങള് അനുസരിക്കുകയും ചെ യ്തിരിക്കുന്നു, പിന്നെ അതിനുശേഷവും അവരില് ഒരു വിഭാഗമതാ പിന്മാറി പ്പോകുന്നു, അക്കൂട്ടര് വിശ്വാസികളായിട്ടില്ലതന്നെ.
കപടവിശ്വാസികളുടെയും മനസ്സില് രോഗമുള്ളവരുടെയും സ്വഭാവമാണ് ഈ സൂ ക്തത്തില് വരച്ചുകാണിച്ചിട്ടുള്ളത്. അവര് വായകൊണ്ട് വിശ്വാസികളാണ് എന്ന് പറയു കയും ഗ്രന്ഥം വായിക്കുകയും ധാരാളം കര്മ്മങ്ങള് അനുഷ്ഠിക്കുകയും ചെയ്യും. എ ന്നാല് അവരുടെ ഹൃദയങ്ങളിലേക്ക് ഗ്രന്ഥത്തിന്റെ ആശയം ഇറങ്ങിച്ചെല്ലാത്തതിനാല് അവര് അതുവഴി വില്ലില് നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില് ദീനില് നിന്ന് തെറിച്ചുപോവുകയാണ് ചെയ്യുന്നത്. അവര്ക്കെതിരെ അവര് കണ്ട, കേട്ട, തൊട്ട, വായിച്ച ഗ്രന്ഥം സാക്ഷി നില്ക്കുകയും വാദിക്കുകയും ചെയ്ത് അവരെ നരകക്കുണ്ഠത്തിലേ ക്ക് തള്ളിവിടുന്നതാണ്. 22: 53-55; 33: 72-73; 48: 6 വിശദീകരണം നോക്കുക.