( അന്നൂര് ) 24 : 46
لَقَدْ أَنْزَلْنَا آيَاتٍ مُبَيِّنَاتٍ ۚ وَاللَّهُ يَهْدِي مَنْ يَشَاءُ إِلَىٰ صِرَاطٍ مُسْتَقِيمٍ
നിശ്ചയം, എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുള്ള സൂക്തങ്ങള് നാം അവത രിപ്പിച്ചിരിക്കുന്നു, അല്ലാഹു അവന് ഉദ്ദേശിക്കുന്നവരെ നേരെ ചൊവ്വെയുള്ള പാതയിലേക്ക് മാര്ഗദര്ശനം ചെയ്യുകയും ചെയ്യുന്നു.
നേരെച്ചൊവ്വെയുള്ള പാത എന്നത് അദ്ദിക്റിന്റെ 40 പേരുകളില് ഒന്നാണ്. അതിനെ മുറുകെപ്പിടിച്ചവന് മുഹൈമിനായ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101; 5: 48 എന്നീ സൂക്തങ്ങളില് വിവരിച്ചിട്ടുണ്ട്. 13: 27; 16: 37; 39: 23 വിശദീകരണം നോക്കുക.