( അഹ്സാബ് ) 33 : 72

إِنَّا عَرَضْنَا الْأَمَانَةَ عَلَى السَّمَاوَاتِ وَالْأَرْضِ وَالْجِبَالِ فَأَبَيْنَ أَنْ يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا الْإِنْسَانُ ۖ إِنَّهُ كَانَ ظَلُومًا جَهُولًا

നിശ്ചയം നാം അമാനത്ത് ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളു ടെയും നേരെ വെച്ചുനീട്ടി, എന്നാല്‍ അവ അത് വഹിക്കുന്നതിന് വിസമ്മതിക്കു കയും അതില്‍ കിടിലം കൊള്ളുകയും ചെയ്തു, മനുഷ്യന്‍ അത് ചുമക്കുക യുമായി, നിശ്ചയം അവന്‍ അക്രമിയായ വിഡ്ഢി തന്നെയായിരിക്കുന്നു.

അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നായ 'അമാനത്ത്' ഈ സൂക്തത്തിന് പുറമെ 4: 58; 23: 8 തുടങ്ങി 5 സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അത് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സാണ്. അല്ലാഹുവിന്‍റെ പ്രതിനിധികളായി ജീവിതം നയിക്കാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ള മനുഷ്യനെ ആ പ്രാതിനിധ്യം വഹിക്കുന്നതിന് അര്‍ഹനാക്കാനു തകുന്ന വിജ്ഞാനമാണ് അത്. സ്രഷ്ടാവിന്‍റെ സ്വഭാവത്തോടുകൂടി ജീവിക്കാനും അവനെ മാത്രം ആശ്രയിച്ചുകൊണ്ട് മറ്റാരെയും ആശ്രയിക്കാതെ അവന്‍റെ പ്രൗഢരായ പ്രതിനിധി കളായി നിലകൊള്ളാനുമുള്ള ഐശ്വര്യവും കാരുണ്യവും അത് തന്നെയാണ്. ആത്മാവി ന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അത് രക്തച്ചൊരിച്ചിലും നശീകരണ പ്രവര്‍ത്ത നങ്ങളും ഇല്ലാതാക്കി മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനുള്ള ഉപകരണവുമാണ്. പരി ചയും മുഹൈമിനുമായി അദ്ദിക്റിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് എല്ലാവിധ ആപത്ത്- വിപത്തുകളെത്തൊട്ടും പൈശാചികമായ ദുഃശ്ശക്തികളില്‍ നിന്നുള്ള തിന്മകളെത്തൊട്ടും രക്ഷനേടാനുള്ളതും മാനസികവും ശാരീരികവുമായ എല്ലാ രോഗങ്ങള്‍ക്കുമുള്ള ശമന വും സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റുമാണ് അത്. എന്നാല്‍ അദ്ദിക്റില്‍ നിന്ന് അകന്നുപോയ ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ ഇന്ന് നാഥനെ വിസ്മരിച്ച് പിടി വള്ളിയില്ലാതെ മറ്റുള്ളവരെയെല്ലാം ആശ്രയിച്ചുകൊണ്ട് 62: 5 പ്രകാരം ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥത്തെ ചുമക്കുന്നവരായി മാറിയിരിക്കുകയാണ്. സൂക്തത്തില്‍ പറഞ്ഞ 'അക്രമികള്‍' അത് ലഭിച്ചതിന് ശേഷം സ്വയം ഉപയോഗപ്പെടുത്താതെയും മറ്റു ള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെയും മൂടിവെക്കുന്ന കപടവിശ്വാസികളും 'വി ഡ്ഢികള്‍' അതിനെ തള്ളിപ്പറയുന്ന, കപടവിശ്വാസികളെ അന്ധമായി പിന്‍പറ്റുന്ന അ നുയായികളുമാണ്. 7: 179; 23: 8; 56: 79-82 വിശദീകരണം നോക്കുക.