إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَنْ يَقُولُوا سَمِعْنَا وَأَطَعْنَا ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ
തങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്പിക്കുന്നതിനായി അല്ലാഹുവിലേക്കും അവന്റെ പ്രവാചകനിലേക്കും വിളിക്കപ്പെട്ടാല്‍ വിശ്വാസികളുടെ വാക്ക്, 'ഞങ്ങള്‍ കേള് ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു' എന്ന് പറയുക മാത്രമായി രിക്കും, അക്കൂട്ടര്‍ തന്നെയാണ് വിജയം വരിക്കുന്നവരും.
41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ഗ്രന്ഥരൂപത്തില്‍ രൂപപ്പെട്ടിരിക്കെ വിശ്വാസികള്‍ അവര്‍ക്കിടയിലുള്ള ഭിന്നിപ്പുകളില്‍ അതുകൊണ്ട് വി ധികല്പിക്കുന്നതിന് വേണ്ടി വിളിക്കപ്പെട്ടാല്‍ പൂര്‍ണ്ണമായി അതിന് തയ്യാറാകുന്നതാണ്. അഥവാ അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കുന്നത് വരെ ഒരാളും അല്ലാഹുവിനെയും അവ ന്റെ പ്രവാചകനെയും അനുസരിക്കുന്നവനാവുകയില്ല. 2: 285-286; 7: 157-158, 205-206; 23: 102-103 വിശദീകരണം നോക്കുക.