( ബയ്യിനഃ ) 98 : 6

إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا ۚ أُولَٰئِكَ هُمْ شَرُّ الْبَرِيَّةِ

നിശ്ചയം, വേദക്കാരില്‍ നിന്നുള്ള കാഫിറുകളായവരും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരും നരകകുണ്ഠാഗ്നിയിലാകുന്നു-അവര്‍ അതില്‍ നിത്യവാസികളാണ്, അക്കൂട്ടര്‍ തന്നെയാണ് കരയിലെ ഏറ്റവും തിന്മയേറിയ ജീവികള്‍.

ഇന്ന് മൊത്തം മനുഷ്യര്‍ക്കുള്ള ഗ്രന്ഥം എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള, 5: 48 ല്‍ പറഞ്ഞ പ്രകാരം മുമ്പ് വന്നിട്ടുള്ള എല്ലാ ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന അദ്ദിക്ര്‍ മാത്രമാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തി ല്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അതിനെ ലോകര്‍ക്ക് നല്‍കാതെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന 9: 67-68; 48: 6; 63: 4 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ അല്ലാഹു കൊന്നുകളഞ്ഞ കപടവിശ്വാസികളും അവരുടെ അനുയായികളും ഉള്‍പ്പെട്ട ഫുജ്ജാറുകളായ കുഫ്ഫാറുകളാണ് 15: 44 ല്‍ പറഞ്ഞ പ്രകാരം നരകക്കുണ്ഠത്തിന്‍റെ 7 വാതിലുകളിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവര്‍. അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നുപോലും ലോകരോട് പറയാത്ത കപടവിശ്വാസികളെ ഊമകളോടും, കേള്‍വിയുണ്ടായിട്ടും അദ്ദിക്ര്‍ കേള്‍ക്കാന്‍ ശ്രമിക്കാത്ത അവരുടെ അനുയായികളെ ബധിരരോടുമാണ് ഉപമിച്ചിട്ടുള്ളത്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇക്കൂട്ടരെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷ്ടര്‍ എന്ന് 8: 22, 55 സൂക്തങ്ങളില്‍ വിശേഷിപ്പിച്ചിട്ടുണ്ട്. 2: 18 ല്‍ അവരെക്കുറിച്ച് ബധിരര്‍, ഊമര്‍, അന്ധര്‍; അപ്പോള്‍ അവര്‍ അദ്ദിക്റിലേക്കോ ജീവിതലക്ഷ്യത്തിലേക്കോ തിരിച്ചുവരുന്നവരല്ല എന്ന് പറഞ്ഞിട്ടുണ്ട്.

36: 59-62 ല്‍ വിവരിച്ച പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായ ഇവര്‍ 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ അവര്‍ വധിക്കപ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പ്പന നടപ്പിലാകുന്നതുമാണ്. അപ്പോള്‍ മാത്രമാണ് 38: 8 ല്‍ പറഞ്ഞ പ്രകാരം അറബി ഖുര്‍ആനല്ല, അദ്ദിക്റാണ് നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് അവര്‍ സമ്മതിക്കുക. 2: 165-167; 3: 91 വിശദീകരണം നോക്കുക.