( ഫുര്‍ഖാന്‍ ) 25 : 27

وَيَوْمَ يَعَضُّ الظَّالِمُ عَلَىٰ يَدَيْهِ يَقُولُ يَا لَيْتَنِي اتَّخَذْتُ مَعَ الرَّسُولِ سَبِيلًا

ആ ദിനം, അക്രമി തന്‍റെ കൈ കടിച്ചുകൊണ്ട് കേഴുന്നതുമാണ്, ഓ എന്‍റെ നാ ശം! ഞാന്‍ സന്ദേശവാഹകനോടൊപ്പം യഥാര്‍ത്ഥമാര്‍ഗം തെരഞ്ഞെടുത്തിരുന്നു വെങ്കില്‍!

സന്ദേശവാഹകനോടൊപ്പമുള്ള യഥാര്‍ത്ഥമാര്‍ഗ്ഗം നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്ര്‍ തന്നെയാണ്. അത് വന്നുകിട്ടിയിട്ട് സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും ഇതര ജനവിഭാഗങ്ങള്‍ക്ക് അത് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്തുകൊ ണ്ട് വിവിധ സംഘടനകളായി പിരിഞ്ഞ് പിശാചിന്‍റെ സംഘത്തില്‍ പെട്ട യഥാര്‍ത്ഥ കാ ഫിറുകളായ ഫുജ്ജാറുകളാണ് പരലോകത്തുവെച്ച് ഇങ്ങനെ വിലപിക്കുക. അതിനുകാര ണം ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ എന്ന ഗ്രന്ഥം അവര്‍ വായിക്കാനും കേള്‍ക്കാ നും തയ്യാറാകാത്തതാണ്. 2: 254-258; 6: 21; 10: 17 വിശദീകരണം നോക്കുക.