( യൂനുസ് ) 10 : 17

فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ ۚ إِنَّهُ لَا يُفْلِحُ الْمُجْرِمُونَ

അപ്പോള്‍ അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവനേക്കാള്‍ അ ല്ലെങ്കില്‍ അവന്‍റെ സൂക്തങ്ങളെ കളവാക്കി തള്ളിപ്പറയുന്നവനേക്കാള്‍ ഏറ്റ വും വലിയ അക്രമി ആരാണുള്ളത്? നിശ്ചയം, അവന്‍ ഇത്തരം ഭ്രാന്തന്‍മാരെ ഒരിക്കലും വിജയം വരിപ്പിക്കുകയില്ലതന്നെ.

അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകളാണ് അക്രമികളായ ഭ്രാന്തന്മാര്‍. 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള ഭ്രാന്തന്മാരായ അവര്‍ 83: 29 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാസികളെ പരിഹസിക്കുന്നതാണ്. ഇത്തരം ഫുജ്ജാറുകള്‍ ത ന്നെയാണ് കുഫ്ഫാറുകള്‍ എന്ന് 83: 34, 36 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കുഫ്ഫാറുക ള്‍ക്ക് ഭൂമി നിറയെ സ്വര്‍ണം ലഭിച്ചിട്ട് അതുകൊണ്ട് നരകശിക്ഷയെത്തൊട്ട് തെണ്ടം ചെയ്യാന്‍ അവര്‍ തയ്യാറായാല്‍ പോലും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് സാധ്യമല്ല എന്ന് 3: 91 ല്‍ വിവരിച്ചിട്ടുണ്ട്. അദ്ദിക്റിനെ സത്യപ്പെടുത്താതെ ജീവിക്കുന്ന ഇവര്‍ ഓരോരുത്തരും മരണസമയത്ത് ആത്മാവിനെതിരെ കാഫിറാണെന്നും അക്രമിയാണെ ന്നും സാക്ഷ്യം വഹിക്കുമെന്ന് 7: 37; 21: 14, 97 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 2: 95-96, 254; 6: 21; 7: 40 വി ശദീകരണം നോക്കുക.