( ഫുര്‍ഖാന്‍ ) 25 : 49

لِنُحْيِيَ بِهِ بَلْدَةً مَيْتًا وَنُسْقِيَهُ مِمَّا خَلَقْنَا أَنْعَامًا وَأَنَاسِيَّ كَثِيرًا

അതുകൊണ്ട് മരിച്ച ഒരു നാടിനെ നാം ജീവിപ്പിക്കുന്നതിനുവേണ്ടിയും, നാം സൃഷ്ടിച്ചവയെ അതില്‍ നിന്ന് കുടിപ്പിക്കുന്നതിന് വേണ്ടിയും-കന്നുകാലിക ളെയും ധാരാളം മനുഷ്യരെയും.

മുഴുവന്‍ മനുഷ്യരും മഴവെള്ളത്തെ ആശ്രയിക്കുന്നവരല്ല. കടലിലെ ഉപ്പുവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നവരും മഞ്ഞുമൂടിയ മേഖലകളില്‍ മഞ്ഞ് ഉരുക്കിയ വെള്ളം ഉപയോഗിക്കുന്നവരുമുള്ളതിനാലാണ് മുഴുവന്‍ മനുഷ്യരെയും അതില്‍ നിന്ന് കുടിപ്പി ക്കുന്നു എന്ന് പറയാതെ 'ധാരാളം മനുഷ്യരേയും കുടിപ്പിക്കുന്നതിനുവേണ്ടി' എന്ന് പറഞ്ഞത്. 10: 24; 14: 34; 41: 39 വിശദീകരണം നോക്കുക.