( ഫുര്‍ഖാന്‍ ) 25 : 50

وَلَقَدْ صَرَّفْنَاهُ بَيْنَهُمْ لِيَذَّكَّرُوا فَأَبَىٰ أَكْثَرُ النَّاسِ إِلَّا كُفُورًا

നിശ്ചയം, നാം അതിനെ അവര്‍ ഹൃദയം കൊണ്ട് ഓര്‍മിക്കുന്നതിനുവേണ്ടി അവര്‍ക്കിടയില്‍ ചിതറിയിരിക്കുന്നു; എന്നാല്‍ അധിക മനുഷ്യരും നന്ദികെ ട്ടവരായിട്ടല്ലാതെ പിന്തിരിയുന്നില്ല.

സമ്പത്ത്, ആരോഗ്യം, ബുദ്ധിശക്തി തുടങ്ങി എല്ലാവിധ അനുഗ്രഹങ്ങളും മനുഷ്യന് നല്‍കിയിട്ടുള്ളത് അവന്‍ നന്ദി പ്രകടിപ്പിക്കുന്നുവോ അതോ നന്ദികേട് കാണിക്കുന്നുവോ എന്ന് പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും നരകത്തിലേക്കോ സ്വര്‍ഗത്തിലേക്കോ നയിക്കുന്നില്ല. മാനവരാശിക്കുള്ള ഔദാര്യവും കാരുണ്യവുമായ അദ്ദിക്ര്‍ 6: 25-26 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകള്‍ സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യുകയില്ല. അ തുകൊണ്ട് തന്നെ 15: 44 ല്‍ വിവരിച്ച പ്രകാരം അവര്‍ വായിച്ച, തൊട്ട, കേട്ട സൂക്തങ്ങള്‍ അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷിനിന്നുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 2: 62 ല്‍ വിവരിച്ച പ്രകാരം വിശ്വാസിയായ നാഥന്‍റെ പ്രതിനിധികളായി ജീവിക്കുന്ന വിശ്വാസികള്‍ പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനാണ് സര്‍വ്വപ്രധാനം നല്‍കുക. 4: 1; 12: 38-40, 106 വിശദീകരണം നോക്കുക.