( ഫുര്‍ഖാന്‍ ) 25 : 61

تَبَارَكَ الَّذِي جَعَلَ فِي السَّمَاءِ بُرُوجًا وَجَعَلَ فِيهَا سِرَاجًا وَقَمَرًا مُنِيرًا

ആകാശത്ത് കോട്ടകള്‍ ഉണ്ടാക്കിയവന്‍ ആരോ, അവന്‍ അനുഗ്രഹമുടയവനാ കുന്നു; അവിടെ അവന്‍ കത്തിജ്ജ്വലിക്കുന്ന ഒരു വിളക്കും പ്രശോഭിക്കുന്ന ചന്ദ്രനെയും ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.

'കത്തിജ്ജ്വലിക്കുന്ന വിളക്ക്' കൊണ്ടുദ്ദേശിക്കുന്നത് സൂര്യനാണ്. നാം കത്തി ജ്ജ്വലിക്കുന്ന വിളക്കും നാട്ടിയിരിക്കുന്നു എന്ന് സൂര്യനെക്കുറിച്ച് 78: 13 ലും പറഞ്ഞിട്ടു ണ്ട്. 15: 16-18; 85: 1 വിശദീകരണം നോക്കുക.