( ഫുര്‍ഖാന്‍ ) 25 : 62

وَهُوَ الَّذِي جَعَلَ اللَّيْلَ وَالنَّهَارَ خِلْفَةً لِمَنْ أَرَادَ أَنْ يَذَّكَّرَ أَوْ أَرَادَ شُكُورًا

അവന്‍ തന്നെയാണ് രാവിനെയും പകലിനെയും ഒന്നിനുപിറകെ ഒന്നായി മാറിമാറി വരുന്നതാക്കിയത്; ആരാണോ ഹൃദയം കൊണ്ട് ഓര്‍മ്മിക്കാനുദ്ദേശി ക്കുന്നത്, അല്ലെങ്കില്‍ നന്ദി പ്രകടിപ്പിക്കാനുദ്ദേശിക്കുന്നത് അവനുവേണ്ടി.

പ്രപഞ്ചനാഥന്‍ പ്രപഞ്ചത്തെ സൃഷ്ടിച്ചിട്ടുള്ളത് ലക്ഷ്യത്തോടുകൂടിയാണ്. എന്നാ ല്‍ 3: 190-191 ല്‍ വിവരിച്ച പ്രകാരം ബുദ്ധിശക്തി ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ മാത്രമേ നടത്തങ്ങളിലും ഇരുത്തങ്ങളിലും കിടത്തങ്ങളിലും നാഥനെ സ്മരിച്ച് നിലകൊള്ളുകയുള്ളൂ. ത്രികാലജ്ഞാനമായ അദ്ദിക്ര്‍ കൊണ്ട് മാത്രമേ നാഥനെ സ്മരിക്കാന്‍ സാ ധിക്കുകയുള്ളൂ. 2: 152 ല്‍ വിവരിച്ച പ്രകാരം നാഥന്‍റെ സ്മരണയോടുകൂടി പ്രപഞ്ചത്തില്‍ എവിടെയും ഒരു വിപത്തും സംഭവിക്കുകയില്ല. 39: 17 ല്‍, ത്വാഗൂത്തിനെ സേവിച്ചുകൊ ണ്ടിരിക്കുന്നത് വര്‍ജ്ജിക്കുകയും അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുന്നവരാരോ അവര്‍ക്ക് സന്തോഷ വാര്‍ത്തയുണ്ട്; അപ്പോള്‍ അടിമകളേ, നിങ്ങള്‍ സന്തോഷിച്ചുകൊ ള്ളുക എന്നും; 39: 18 ല്‍, വാക്കുകള്‍ ശ്രദ്ധിച്ചുകേള്‍ക്കുന്നവരും അങ്ങനെ അതിനെ ഏറ്റ വും നല്ലനിലക്ക് പിന്‍പറ്റുന്നവരുമായവര്‍! അക്കൂട്ടരാകുന്നു അല്ലാഹുവിനാല്‍ മാര്‍ഗദര്‍ ശനം ചെയ്യപ്പെട്ടവര്‍, അക്കൂട്ടര്‍ തന്നെയാകുന്നു ബുദ്ധിമാന്മാരും എന്നും പറഞ്ഞിട്ടുണ്ട്. 20: 14-15; 39: 5; 45: 22 വിശദീകരണം നോക്കുക.