( അശ്ശുഅറാഅ് ) 26 : 149

وَتَنْحِتُونَ مِنَ الْجِبَالِ بُيُوتًا فَارِهِينَ

നിങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പര്‍വതങ്ങളില്‍ നിന്ന് തുരന്ന് വീടുണ്ടാക്കുകയും ചെയ്യുന്നു.

മനുഷ്യരെയും കൊണ്ട് ഭൂമി ആടിയുലഞ്ഞ് പോകാതിരിക്കാന്‍ ഭൂമിയുടെ മുകളി ല്‍ നാട്ടിയിട്ടുള്ളതാണ് പര്‍വ്വതങ്ങള്‍. അപ്പോള്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് സ മൂദ് ജനത പര്‍വ്വതങ്ങള്‍ തുരന്നുകൊണ്ട് വീടുകളുണ്ടാക്കി പൊങ്ങച്ചം നടിക്കുന്നവരായിരുന്നു. ഇന്ന് ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്ന, ലക്ഷ്യബോ ധമില്ലാത്ത ഫജജ്ജാറുകളാണ് ലോകത്തെവിടെയും പര്‍വ്വതങ്ങള്‍ നീക്കിക്കളയുന്നതി ലും കൃഷിയിടങ്ങള്‍ നികത്തുന്നതിലും രമ്യഹര്‍മ്യങ്ങള്‍ സ്ഥാപിക്കുന്നതിലും ധൂര്‍ത്തി ലും പൊങ്ങച്ചത്തിലും ഇതര ജനവിഭാഗങ്ങളെക്കാള്‍ മുന്‍പന്തിയിലുള്ളത്. 6: 47; 30: 41; 35: 45 വിശദീകരണം നോക്കുക.