( അശ്ശുഅറാഅ് ) 26 : 148
وَزُرُوعٍ وَنَخْلٍ طَلْعُهَا هَضِيمٌ
-കൃഷികളിലും പാകമായ കുലകള്‍ നിറഞ്ഞുനില്ക്കുന്ന ഈത്തപ്പനകളിലും,
അല്ലാഹുവിന്റെ സന്ദേശം ഉപയോഗപ്പെടുത്തി വിശ്വാസിയാകുകയും അത് ലോ കര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയുമാണെങ്കില് നിങ്ങള്‍ക്ക് ഭക്ഷണവിഭവങ്ങളെല്ലാം നല്കി സുഭിക്ഷമായ ജീവിതം നല്‍കുന്നതാണ്. എന്നാല്‍ നി ങ്ങള് അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് ജീവിക്കുന്നവരായതിനാല്‍ നിങ്ങളെ ഇപ്പോഴുള്ള സൗഭാഗ്യങ്ങള്‍ ആസ്വദിച്ചുകൊണ്ട് ജീവിക്കാന്‍ വിടുമെന്ന് കണക്ക് കൂട്ടുന്നുവോ എന്നാണ് ചോദിക്കുന്നത്. 6: 42-45; 7: 96; 16: 10-11; 54: 25 വിശദീകരണം നോക്കുക.