( അൽ അന്‍ആം ) 6 : 47

قُلْ أَرَأَيْتَكُمْ إِنْ أَتَاكُمْ عَذَابُ اللَّهِ بَغْتَةً أَوْ جَهْرَةً هَلْ يُهْلَكُ إِلَّا الْقَوْمُ الظَّالِمُونَ

നീ ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ, നിങ്ങള്‍ക്ക് അല്ലാഹു വിന്‍റെ ശിക്ഷ പെട്ടെന്നോ അല്ലെങ്കില്‍ പ്രകടമായോ വന്നുപെടുകയാണെങ്കില്‍, അക്രമികളായ ഒരു ജനതയല്ലാതെ നശിപ്പിക്കപ്പെടുമോ?

313 പ്രവാചകന്മാരിലൂടെയും അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഏകഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വി ധികല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് യ ഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റില്‍ വിശ്വാസികള്‍ക്ക് കാ രുണ്യവും രോഗശമനവുമുണ്ടെന്നും അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുക യില്ലെന്നും 17: 82 ല്‍ പറഞ്ഞിട്ടുണ്ട്. 9: 125 ല്‍, തങ്ങളുടെ ഹൃദയങ്ങളില്‍ രോഗമുള്ള ക പടന്‍മാര്‍ക്ക് അദ്ദിക്ര്‍ മാലിന്യത്തിനുമേല്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്നും അവര്‍ കാഫിറുകളായിക്കൊണ്ട് ജീവന്‍ വെടിയുമെന്നും പറഞ്ഞിട്ടുണ്ട്. 8: 33 ല്‍, നീ അ വരിലുള്ള കാലത്തോളവും അവര്‍ അല്ലാഹുവിനോട് പൊറുക്കലിനെത്തേടുന്ന കാല ത്തോളവും ഒരു ജനതയും ശിക്ഷിക്കപ്പെടുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. 'നീ അവരിലു ള്ള കാലത്തോളം' എന്നതിന്‍റെ വിവക്ഷ മുഹമ്മദ് നബിയുടെ ജീവിതമായ അദ്ദിക്ര്‍ പി ന്‍പറ്റുന്ന ഒരു വിശ്വാസിയെങ്കിലും ലോകത്ത് എവിടെയെങ്കിലും ഉള്ള കാലത്തോളം എന്നാണ്. 

5: 48 ല്‍ വിവരിച്ച പ്രകാരം എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ നാഥന്‍ നിഷ്പക്ഷവാനായിരിക്കുന്നു. ഭൂമിയുടെ തിരിച്ചുകറക്കവും മസീഹുദ്ദജ്ജാലിന്‍റെ വരവും നീട്ടിവെക്കുക എന്ന ലക്ഷ്യത്തോടുകൂടി ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന ഒരു വിശ്വാസി ലോകത്ത് ഉള്ള കാലത്തോളം ലോകം നശിക്കുകയില്ല. ലോകരില്‍ നിന്നുള്ള വിശ്വാസികളെ ഇജാസിലേക്ക് വേര്‍തിരിക്കുന്നതോടുകൂടി അദ്ദിക്ര്‍ അവസാനത്തെ ഖലീഫയായ മഹ്ദിയെ ഏല്‍പിക്കുന്നതും 9: 32-33 ല്‍ വി വരിച്ച പ്രകാരം മഹ്ദി പ്രകാശമായ അദ്ദിക്ര്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെ യ്യിപ്പിച്ച് ലോകത്ത് എല്ലായിടത്തും വ്യാപിപ്പിക്കുന്നതുമാണ്. 46: 35 അവസാനിക്കുന്നത് 'തെമ്മാടികളായ ഒരു ജനതയല്ലാതെ നശിപ്പിക്കപ്പെടുമോ' എന്ന് ചോദിച്ചുകൊണ്ടാണ്. 32: 22 ല്‍, തന്‍റെ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തപ്പെട്ടിട്ട് പിന്നെ അവയെ അവഗണിക്കുന്നവനെക്കാള്‍ വലിയ അക്രമി ആരാണുള്ളത്; നിശ്ചയം ഇത്തരം ഭ്രാന്തന്മാരോട് നാം പ്രതികാരം ചെയ്യുകതന്നെ ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. 2: 6-7; 3: 108; 4: 26, 159; 9: 67-68 വിശദീകരണം നോക്കുക.