( അശ്ശുഅറാഅ് ) 26 : 77
فَإِنَّهُمْ عَدُوٌّ لِي إِلَّا رَبَّ الْعَالَمِينَ
അപ്പോള് നിശ്ചയം, അവര് എന്റെ ശത്രുക്കളാകുന്നു, സര്വലോകങ്ങളുടെ യും നാഥന് ഒഴികെ.
ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളുമാണ് ഗ്രന്ഥം സമര്പ്പിക്കുന്ന കാഫിറുകള്. അവര് ഗ്രന്ഥം സമര്പ്പിക്കുന്ന നാഥ നെ ലോകര്ക്ക് ഹൃദയത്തിന്റെ ഭാഷയില് പരിചയപ്പെടുത്താന് കടമപ്പെട്ടവരാണ്. എന്നാ ല് ത്രികാലജ്ഞാനമായ അദ്ദിക്ര് സ്വയം പിന്പറ്റാതെയും ലോകര്ക്ക് നല്കാതെയും 2: 168-169 ല് വിവരിച്ച പ്രകാരം അവര് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും അവന്റെ കാല്പാടുകള് പിന്പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. 3: 7-10; 4: 116-118; 25: 18, 29 വിശദീകരണം നോക്കുക.