( ഫുര്‍ഖാന്‍ ) 25 : 18

قَالُوا سُبْحَانَكَ مَا كَانَ يَنْبَغِي لَنَا أَنْ نَتَّخِذَ مِنْ دُونِكَ مِنْ أَوْلِيَاءَ وَلَٰكِنْ مَتَّعْتَهُمْ وَآبَاءَهُمْ حَتَّىٰ نَسُوا الذِّكْرَ وَكَانُوا قَوْمًا بُورًا

അവര്‍ പറയുന്നതാണ്: നീ പരിശുദ്ധന്‍, ഞങ്ങള്‍ക്ക് നിന്നെക്കൂടാതെ മറ്റുസം രക്ഷകരെ തെരഞ്ഞെടുക്കല്‍ യോജിച്ചതായിരുന്നില്ലതന്നെ, എന്നാല്‍ നീ അ വര്‍ക്കും അവരുടെ പിതാക്കള്‍ക്കും ജീവിതവിഭവങ്ങള്‍ നല്‍കി-അവര്‍ അദ്ദിക് റിനെ വിസ്മരിക്കുന്നതുവരെ, അവര്‍ ഒരു കെട്ടജനത തന്നെയുമായിരുന്നു.

ഏക ഇലാഹായ അല്ലാഹുവിനെമാത്രം സേവിച്ചുകൊണ്ടിരിക്കണമെന്ന് പഠിപ്പി ക്കുന്ന അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും 17: 56-57 സൂക്തങ്ങളെ അവഗണിച്ചുകൊണ്ടും മഹാത്മാക്കളെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നവരും ഇടയാള ന്മാരും സഹായികളും സംരക്ഷകരുമായി പരിഗണിച്ച് ജീവിക്കുന്ന ഫുജ്ജാറുകള്‍ക്കെ തിരെ എല്ലാവരെയും പുനര്‍ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടുന്ന നാളില്‍ മഹാത്മാക്കള്‍ അന്യാ യം പറയുന്ന രംഗമാണ് ഈ സൂക്തങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്. അദ്ദിക്റിനെക്കുറിച്ച് മനസ്സിലാക്കിയ അവരുടെ നേതാക്കളായ കപടവിശ്വാസികള്‍ അദ്ദിക്ര്‍ പിന്‍പറ്റാതിരുന്നാലുള്ള ഭവിഷ്യത്ത് വഴിപിഴച്ചുപോയ അവരുടെ അനുയായികളെ പഠിപ്പിക്കുന്നി ല്ല എന്ന് മാത്രമല്ല, നാഥനില്‍ നിന്നുള്ള ഗ്രന്ഥങ്ങളെയും പ്രവാചകന്മാരെയും കളവാക്കി ജനമദ്ധ്യത്തില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. അല്ലാഹുവിന്‍റെ പേരിലല്ലാതെ നീക്കിവെച്ച ഭക്ഷണ സാധനങ്ങള്‍ പന്നി മാംസത്തോട് ചേര്‍ത്തുകൊണ്ടാണ് 5: 3; 6: 145 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ആശയം അറിയാതെ ഗ്രന്ഥം വ ഹിക്കുന്ന ഈ കെട്ടജനത പന്നിമാംസം നിഷിദ്ധമായി പരിഗണിക്കുന്നുണ്ടെങ്കിലും അല്ലാ ഹുവിന്‍റെ പേരിലല്ലാതെ നീക്കിവെച്ചത് നിഷിദ്ധമായി പരിഗണിക്കാത്തവരാണ്. അ തുവഴി അവര്‍ പരലോകത്തെ നിഷേധിക്കുന്നവരാണ്. ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാ റ്റം വരാത്ത പട്ടിയോടാണ് 7: 176 ല്‍ ഈ ജനതയെ ഉപമിച്ചിട്ടുള്ളത്. 8: 22 ല്‍ വിവരിച്ച പ്രകാരം ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇവര്‍ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരാണ്. അതിന് കാരണം അവര്‍ അറബി ഖുര്‍ആന്‍ വായിക്കാത്തതോ കേള്‍ക്കാത്തതോ അല്ല. മറിച്ച് അവര്‍ അദ്ദിക്റിനെത്തൊട്ട് ബധിരരും അന്ധരുമായതാണ്. വിശ്വാസികള്‍ 'കോപിക്കപ്പെട്ടവരുടെ മാര്‍ഗത്തിലും വഴിപിഴച്ചവ രുടെ മാര്‍ഗത്തിലും അല്ല' എന്ന സൂക്തം 1: 7 വായിക്കുമ്പോള്‍ ഫുജ്ജാറുകളുടെ മാര്‍ഗ ത്തിലല്ല എന്നാണ് മനസ്സില്‍ കരുതേണ്ടത്. ഈ കെട്ടജനതയോട് അദ്ദിക്ര്‍ കൊണ്ട് അ ധികരിച്ച ജിഹാദ് ചെയ്യാനാണ് 9: 73; 25: 52; 66: 9 എന്നീ സൂക്തങ്ങളിലൂടെ ഒറ്റപ്പെട്ട വി ശ്വാസികളോട് നാഥന്‍ കല്‍പിച്ചിട്ടുള്ളത്. 14: 28-30; 48: 6, 12; 57: 15-16 വിശദീകരണം നോക്കുക.