( അശ്ശുഅറാഅ് ) 26 : 84

وَاجْعَلْ لِي لِسَانَ صِدْقٍ فِي الْآخِرِينَ

എന്‍റെ നാഥാ, എന്നെ നീ പില്‍ക്കാലക്കാരുടെ നാവുകളില്‍ സത്യസന്ധനാ ക്കുകയും ചെയ്യേണമേ!

ഞാന്‍ അദ്ദിക്റിനെ സത്യപ്പെടുത്തിയവനായിരുന്നു എന്ന് പിന്‍ഗാമികളുടെ നാ വിനാല്‍ പറയിപ്പിക്കുകയും അവരെ അദ്ദിക്റിനെ സാക്ഷ്യപ്പെടുത്തി ജീവിക്കുന്നവരാ ക്കുകയും ചെയ്യേണമേ എന്നാണ് ആശയം. 22: 78; 25: 74; 39: 33-34 വിശദീകരണം നോ ക്കുക.