( സുമര്‍ ) 39 : 33

وَالَّذِي جَاءَ بِالصِّدْقِ وَصَدَّقَ بِهِ ۙ أُولَٰئِكَ هُمُ الْمُتَّقُونَ

ആര്‍ക്കാണോ സത്യം വന്നുകിട്ടുകയും അതിനെ സത്യപ്പെടുത്തുകയും ചെ യ്തത്, അക്കൂട്ടര്‍ തന്നെയാണ് സൂക്ഷ്മാലുക്കള്‍.

 'സ്വിദ്ഖ്'-സത്യം-എന്നത് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. അദ്ദിക്ര്‍ സൂ ക്ഷ്മാലുക്കള്‍ക്ക് ഒരു ടിക്കറ്റാണ് എന്ന് 69: 48 ലും, കാഫിറുകള്‍ക്ക് അത് ഒരു ദുഃഖഹേ തുവാണ് എന്ന് 69: 50 ലും പറഞ്ഞിട്ടുണ്ട്. സത്യമായ അദ്ദിക്റിനെ പിന്‍പറ്റാത്ത ഫുജ്ജാ റുകളില്‍ നിന്നുള്ള ഓരോരുത്തന്‍റെയും മരണസമയത്ത് നാഥന്‍ അവനോട് 'നീ സ്വിദ്ഖി നെ സത്യപ്പെടുത്തിയില്ല, അതുകൊണ്ട് നീ നമസ്ക്കരിച്ചിട്ടുമില്ല, നീ അതിനെ തള്ളിപ്പറ ഞ്ഞ് പിന്‍തിരിഞ്ഞ് പോയി' എന്ന് പറയുമെന്ന് 75: 31-32 ല്‍ പറഞ്ഞിട്ടുണ്ട്. 2: 2-9; 7: 37; 49: 15; 92: 5-11 വിശദീകരണം നോക്കുക.