( അല്‍ ഹജ്ജ് ) 22 : 78

وَجَاهِدُوا فِي اللَّهِ حَقَّ جِهَادِهِ ۚ هُوَ اجْتَبَاكُمْ وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ ۚ مِلَّةَ أَبِيكُمْ إِبْرَاهِيمَ ۚ هُوَ سَمَّاكُمُ الْمُسْلِمِينَ مِنْ قَبْلُ وَفِي هَٰذَا لِيَكُونَ الرَّسُولُ شَهِيدًا عَلَيْكُمْ وَتَكُونُوا شُهَدَاءَ عَلَى النَّاسِ ۚ فَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَاعْتَصِمُوا بِاللَّهِ هُوَ مَوْلَاكُمْ ۖ فَنِعْمَ الْمَوْلَىٰ وَنِعْمَ النَّصِيرُ

അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങള്‍ ജിഹാദ് ചെയ്യേണ്ടവിധം ജിഹാദ് ചെയ്യു കയും ചെയ്യുവീന്‍, അവന്‍ അതിനുവേണ്ടി നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു, ദീനില്‍-നിങ്ങളുടെ പിതാമഹന്‍ ഇബ്റാഹീമിന്‍റെ ചര്യയില്‍-നിങ്ങള്‍ക്ക് യാ തൊരു പ്രയാസവും ഉണ്ടാക്കിയിട്ടുമില്ല, അവനാണ് ഇതിനുമുമ്പും ഈ ഗ്രന്ഥ ത്തിലും നിങ്ങള്‍ക്ക് മുസ്ലിംകള്‍-നാഥന് സമര്‍പ്പിച്ചവര്‍-എന്ന് പേര് വിളിച്ചി ട്ടുള്ളത്, നിങ്ങളുടെ മേല്‍ പ്രവാചകന്‍ സാക്ഷിയാകുന്നതിനും നിങ്ങള്‍ മനുഷ്യ രുടെമേല്‍ സാക്ഷികളാകുന്നതിനും വേണ്ടി, അപ്പോള്‍ നിങ്ങള്‍ നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും അല്ലാഹുവിനെക്കൊണ്ട് മുറുകെ പ്പിടിക്കുകയും ചെയ്യുക, അവനാണ് നിങ്ങളുടെ യജമാനന്‍: എത്രനല്ല യജമാന നും എത്രനല്ല സഹായിയും!

2: 193 ല്‍ വിവരിച്ച പ്രകാരം ആയുധം കൊണ്ട് കാഫിറുകളോട് യുദ്ധം ചെയ്യാന്‍ വിശ്വാസികളുടെ സംഘത്തിന് അനുവാദം നല്‍കിയിട്ടുള്ളത് നാശമുണ്ടാകാതിരിക്കുന്നത് വരെയും ജീവിതവ്യവസ്ഥ അല്ലാഹുവിന് മാത്രമാകുന്നത് വരെയും മാത്രമാണ്; ഇനി അ വര്‍ വിരമിക്കുകയാണെങ്കില്‍ അപ്പോള്‍ അക്രമികളോടല്ലാതെ ശത്രുതയുമില്ല. 

24: 55 ല്‍ പറഞ്ഞ പ്രകാരം വിശ്വാസികളുടെ സംഘമുണ്ടെങ്കില്‍ അവര്‍ക്ക് നാഥന്‍ ഭൂമിയില്‍ അധികാരം നല്‍കി അവരെ ശക്തിപ്പെടുത്തുന്നതാണ്. അല്ലാഹു അവന്‍റെ മൊ ത്തം സൃഷ്ടികള്‍ക്ക് തൃപ്തിപ്പെട്ട ഏക ജീവിതവ്യവസ്ഥയായ ഇസ്ലാം 3: 7-10 ല്‍ വിവരി ച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷം പിരിയുടയാന്‍ തുട ങ്ങി. അതോടുകൂടി ഗ്രന്ഥം വായിക്കുന്ന ജനത മൂന്ന് വിഭാഗങ്ങളായി മാറി. (1) ഫാജിര്‍ (2) കാഫിര്‍ (3) വിശ്വാസി. ഈ മൂന്ന് വിഭാഗങ്ങളില്‍ ഫാജിറുകളും കാഫിറുകളുമടങ്ങി യ ഫുജ്ജാറുകളാണ് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളും നരകത്തിന്‍റെ വിറകു കളും. 4: 174-175; 16: 89 വിശദീകരണം നോക്കുക.