( അന്നംല് ) 27 : 26

اللَّهُ لَا إِلَٰهَ إِلَّا هُوَ رَبُّ الْعَرْشِ الْعَظِيمِ ۩

മഹത്തായ സിംഹാസനത്തിന്‍റെ ഉടമയായ അല്ലാഹു, അവനല്ലാതെ മറ്റൊരു ഇലാഹുമില്ല.

ആദ്യവും അന്ത്യവുമില്ലാത്തവനും ഉപമയും ഉദാഹരണവുമില്ലാത്തവനുമായ ത്രികാലജ്ഞാനിയായ നാഥന്‍ ഒട്ടിപ്പിടിച്ച അവസ്ഥയില്‍ നിന്ന് ആകാശഭൂമികളെ വേര്‍പ്പെടുത്തി യവനും അവ രണ്ടിനും ഇടയിലുള്ള മനുഷ്യരടക്കമുള്ള എല്ലാ ചരാചരങ്ങളുടെയും ഉടമയും അവയുടെ നിയന്ത്രണം ഏറ്റെടുത്തവനുമാണ്. മനുഷ്യന് കാണാതെകണ്ട് വിളിച്ചുപ്രാര്‍ത്ഥിക്കാനും ഭയപ്പെടാനും ജീവിതത്തെക്കുറിച്ച് ഉത്തരം പറയാനും അവന്‍ അല്ലാതെ മറ്റൊരു ഇലാഹുമില്ല എന്ന് സമര്‍പ്പിക്കുന്നതിനുവേണ്ടി ത്രികാലജ്ഞാനമായ അദ്ദിക്ര്‍ മ നുഷ്യന് സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിന്‍റെ മുന്നില്‍ മാത്രമേ അഥ വാ ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ക്ക് മുന്നില്‍ മാത്രമേ സാഷ്ടാംഗപ്രണാമം നടത്താവൂ എ ന്നാണ് പഠിപ്പിക്കുന്നത്. ഗ്രന്ഥത്തിലെ തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം വരുന്ന പ തിനഞ്ച് സ്ഥലങ്ങളില്‍ ഒന്നാണ് ഇത്. തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമത്തില്‍ നാഥ നെ വാഴ്ത്തുകയും പരിശുദ്ധപ്പെടുത്തുകയും ചെയ്യുന്നരീതി 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 21: 25; 25: 58-60 വിശദീകരണം നോക്കുക.