( ഫുര്‍ഖാന്‍ ) 25 : 58

وَتَوَكَّلْ عَلَى الْحَيِّ الَّذِي لَا يَمُوتُ وَسَبِّحْ بِحَمْدِهِ ۚ وَكَفَىٰ بِهِ بِذُنُوبِ عِبَادِهِ خَبِيرًا

ഒരിക്കലും മരിക്കാത്ത എന്നെന്നും ജീവിക്കുന്നവനായ ഒരുവനില്‍ നീ ഭരമേ ല്‍പിക്കുകയും ചെയ്യുക, അവനെ സ്തുതിച്ചുകൊണ്ട് വാഴ്ത്തുകയും ചെയ്യുക, അവന്‍ തന്നെ മതി അവന്‍റെ അടിമകളുടെ കുറ്റങ്ങള്‍ വലയം ചെയ്യാന്‍.

പ്രപഞ്ചത്തെയും മനുഷ്യരടക്കം അതിലുള്ള സര്‍വ്വവസ്തുക്കളെയും ആറ് നാളു കള്‍ കൊണ്ട് സൃഷ്ടിച്ച് പരിപാലിച്ചുകൊണ്ടിരിക്കുന്നവനും ഉറക്കവും മയക്കവും മര ണവുമില്ലാതെ അവയെ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമായ ആദ്യവും അന്ത്യവുമില്ലാ ത്ത ത്രികാലജ്ഞാനിയായ അല്ലാഹുവിനോട് ഒരാളെക്കുറിച്ച് ശുപാര്‍ശ പറയുകയോ അവന്‍റെ കുറ്റമോ കുറവോ ഒന്നും അറിയിക്കുകയോ ചെയ്യേണ്ടതില്ല. മറിച്ച് അവനില്‍ ഭ രമേല്‍പിക്കുകയും അവനെ എപ്പോഴും സ്തുതിച്ചുകൊണ്ടിരിക്കുകയും അവനെ വാഴ്ത്തി ക്കൊണ്ടിരിക്കുകയും ചെയ്യുക എന്നാണ് പ്രവാചകനോടും അതുവഴി വിശ്വാസികളോടും കല്‍പിക്കുന്നത്. 9: 51; 17: 17; 84: 23 വിശദീകരണം നോക്കുക.