( അന്നംല് ) 27 : 70

وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُنْ فِي ضَيْقٍ مِمَّا يَمْكُرُونَ

അവരുടെമേല്‍ നീ ദുഃഖിക്കേണ്ടതുമില്ല, അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗൂ ഢതന്ത്രങ്ങളില്‍ നീ മനസ്സിടുങ്ങുന്നവനാകേണ്ടതുമില്ല.

അവര്‍ സന്മാര്‍ഗമായ അദ്ദിക്ര്‍ സ്വീകരിക്കാത്തതില്‍ നീ ദുഃഖിക്കുകയോ അല്ലാ ഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ അവര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന്‍റെ പേരില്‍ നിന ക്കെതിരെ അവര്‍ നടത്തുന്ന ഗൂഢതന്ത്രങ്ങളില്‍ ഭയപ്പെട്ട് നിരാശപ്പെട്ട് നീ മനസ്സിടുങ്ങു ന്നവനാവുകയോ ചെയ്യേണ്ടതില്ല എന്നാണ് പ്രവാചകനെയും വിശ്വാസിയെയും അല്ലാഹു സമാധാനിപ്പിക്കുന്നത്. 5: 67; 16: 127-128; 27: 50 വിശദീകരണം നോക്കുക.