( അഹ്സാബ് ) 33 : 4

مَا جَعَلَ اللَّهُ لِرَجُلٍ مِنْ قَلْبَيْنِ فِي جَوْفِهِ ۚ وَمَا جَعَلَ أَزْوَاجَكُمُ اللَّائِي تُظَاهِرُونَ مِنْهُنَّ أُمَّهَاتِكُمْ ۚ وَمَا جَعَلَ أَدْعِيَاءَكُمْ أَبْنَاءَكُمْ ۚ ذَٰلِكُمْ قَوْلُكُمْ بِأَفْوَاهِكُمْ ۖ وَاللَّهُ يَقُولُ الْحَقَّ وَهُوَ يَهْدِي السَّبِيلَ

അല്ലാഹു ഒരു മനുഷ്യനും അവന്‍റെ ശരീരത്തില്‍ രണ്ട് ഹൃദയങ്ങള്‍ ഉണ്ടാക്കി യിട്ടില്ല, നിങ്ങള്‍ 'ള്വിഹാര്‍' ചെയ്യുന്ന ഭാര്യമാരില്‍ നിന്നുള്ളവരെ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല, നിങ്ങളിലേക്ക് ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്മാരെ നിങ്ങളുടെ പുത്രന്മാരാക്കിയിട്ടുമില്ല, അതെല്ലാം നിങ്ങള്‍ നിങ്ങളുടെ വായകൊണ്ട് പറയുന്ന വാക്കുകളാണ്, അല്ലാഹു സത്യം പറയുന്നു, അവന്‍ ഏറ്റവും നേരായ മാര്‍ഗത്തിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുകയും ചെയ്യുന്നു.

'അല്ലാഹു ഒരു മനുഷ്യനും അവന്‍റെ ശരീരത്തില്‍ രണ്ട് ഹൃദയങ്ങള്‍ ഉണ്ടാക്കിയി ട്ടില്ല' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, ഒരാളില്‍ വിശ്വാസവും നിഷേധവും സമ്മേളിക്കുകയി ല്ല എന്നാണ്. 76: 3 ല്‍, അല്ലാഹു മനുഷ്യന് രണ്ടാല്‍ ഒരു മാര്‍ഗം-ഒന്നുകില്‍ നന്ദി പ്രകടി പ്പിക്കുന്നവന്‍, അല്ലെങ്കില്‍ നന്ദികെട്ടവന്‍-തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയി ട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. അവന്‍ തന്നെയാണ് നിങ്ങളെ സൃഷ്ടിച്ചത്, അപ്പോള്‍ നിങ്ങളില്‍ കാഫിറുണ്ട്, നിങ്ങളില്‍ വിശ്വാസിയുണ്ട്, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ് എന്ന് 64: 2 ലും പറഞ്ഞിട്ടുണ്ട്. 16: 37; 32: 18-20; 41: 40 വിശദീകരണം നോക്കുക. 

'ള്വിഹാര്‍' എന്നാല്‍ ചൂണ്ടിക്കാണിക്കുക, ഉപമിക്കുക, താരതമ്യപ്പെടുത്തുക എന്നെ ല്ലാമാണ് ആശയം. ജാഹിലിയ്യാകാലത്ത് ഭാര്യമാരോട്: നീ എനിക്ക് എന്‍റെ മാതാവിന്‍റെ മുതുക് പോലെയാണെന്ന് പറഞ്ഞ് വിവാഹബന്ധം ഉപേക്ഷിക്കാതെ ലൈംഗികബന്ധത്തി ല്‍ നിന്ന് അവളെ അകറ്റി നിര്‍ത്തിയിരുന്ന സമ്പ്രദായമുണ്ടായിരുന്നു. ള്വിഹാര്‍ എന്ന ഈ സമ്പ്രദായത്തെ സൂക്തത്തിലൂടെ നിര്‍ത്തലാക്കുകയാണ് ചെയ്യുന്നത്. ദത്തുപുത്രന്മാരെ സ്വന്തം പേരിനോട് ചേര്‍ത്ത് സ്വപുത്രന്മാരെപ്പോലെ വിളിക്കുന്ന അക്കാലത്തുണ്ടായിരുന്ന സമ്പ്രദായവും സൂക്തത്തിലൂടെ നിര്‍ത്തലാക്കുകയാണ് ചെയ്യുന്നത്. 4: 23; 33: 40 വിശദീ കരണം നോക്കുക. 

അല്ലാഹുവില്‍ നിന്നുള്ള തെളിവും സത്യവുമായ അദ്ദിക്ര്‍ ഇല്ലാതെ ഇസ്ലാമിലേക്ക് ചേര്‍ത്ത് എന്ത് പറഞ്ഞാലും പ്രവര്‍ത്തിച്ചാലും അതെല്ലാം നിരര്‍ത്ഥകവും കാപട്യമുളവാ ക്കുന്നതുമാണ്. 9: 30; 31: 20 വിശദീകരണം നോക്കുക.