( അല്‍ ഖസസ് ) 28 : 15

وَدَخَلَ الْمَدِينَةَ عَلَىٰ حِينِ غَفْلَةٍ مِنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلَانِ هَٰذَا مِنْ شِيعَتِهِ وَهَٰذَا مِنْ عَدُوِّهِ ۖ فَاسْتَغَاثَهُ الَّذِي مِنْ شِيعَتِهِ عَلَى الَّذِي مِنْ عَدُوِّهِ فَوَكَزَهُ مُوسَىٰ فَقَضَىٰ عَلَيْهِ ۖ قَالَ هَٰذَا مِنْ عَمَلِ الشَّيْطَانِ ۖ إِنَّهُ عَدُوٌّ مُضِلٌّ مُبِينٌ

പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത് അവന്‍ പട്ടണത്തില്‍ പ്രവേ ശിക്കുകയുണ്ടായി, അപ്പോള്‍ അവിടെ രണ്ടുപുരുഷന്മാര്‍ ശണ്ഠകൂടുന്നത് കണ്ടു, ഒരുവന്‍ തന്‍റെ വിഭാഗത്തില്‍ പെട്ടവനും മറ്റവന്‍ തന്‍റെ ശത്രുവിഭാഗ ത്തില്‍ പെട്ടവനുമായിരുന്നു, അപ്പോള്‍ തന്‍റെ വിഭാഗത്തില്‍ പെട്ടവനാരോ അവ ന്‍ തന്‍റെ ശത്രുവിനെതിരെ അവന്‍റെ സഹായം തേടി, അപ്പോള്‍ മൂസാ അവനെ ഇടിക്കുകയും അങ്ങനെ അവന്‍റെ കഥ കഴിയുകയും ചെയ്തു, അവന്‍ പറഞ്ഞു: ഇത് പിശാചിന്‍റെ പ്രവൃത്തിയില്‍ പെട്ടതുതന്നെ, നിശ്ചയം അവന്‍ വ്യക്തമായ വഴിപിഴപ്പിക്കുന്ന ഒരു ശത്രു തന്നെയാണ്.

മൂസാ തന്‍റെയും തന്‍റെ വിഭാഗത്തില്‍ പെട്ടവന്‍റെയും ശത്രുവിനെ 'അല്ലാഹ്' എ ന്ന സ്മരണയില്ലാതെ തൊഴിച്ചതുകൊണ്ട് പിശാചാണ് അവനെ കൊന്നത്. സംഭവ ത്തെക്കുറിച്ച് മൂസാ 'നിശ്ചയം, ഇത് പിശാചിന്‍റെ പ്രവൃത്തിയില്‍ പെട്ടതാണ്' എന്ന് പ റഞ്ഞതില്‍ നിന്നും മനസ്സിലാക്കേണ്ടത് അതാണ്. 'അല്ലാഹ്' എന്ന സ്മരണയോടുകൂ ടി ആകാശത്തോ ഭൂമിയിലോ ഒരു തിന്മയും ബാധിക്കുകയില്ല, അവന്‍ എല്ലാം കേള്‍ക്കു ന്ന അറിയുന്നവന്‍ തന്നെയുമാണ്. 2: 152; 20: 88; 27: 24 വിശദീകരണം നോക്കുക.